കാസര്‍കോട്ട് വ്യാഴാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 139 പേര്‍ക്ക്; 8 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം, മരിച്ച രണ്ടു പേരുടെ മരണകാരണം കോവിഡാണെന്ന് സ്ഥിരീകരണം
Aug 6, 2020, 20:21 IST
കാസര്‍കോട്: (www.kasargodvartha.com 06.08.2020) ജില്ലയില്‍ 153 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിട മറിയാത്ത നാലു പേരുള്‍പ്പെടെ 139 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിലെ എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂലൈ 31 ന് മരണമടഞ്ഞ മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ഓഗസ്റ്റ് രണ്ടിന് മരിച്ച ഉപ്പള സ്വദേശിനി ഷഹര്‍ബാനു എന്നിവരുടെ മരണം കോവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചു. 61 പേരുടെ രോഗം ഭേദമായി.
വീടുകളില്‍ 3095 പേരും സ്ഥാപനങ്ങളില്‍ 1234 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4329 പേരാണ്. പുതിയതായി 403 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1069 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 776 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 236 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.
ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 139 പേരെ നിരീക്ഷണത്തിലാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 119 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
Keywords: Kasaragod, Kerala, Covid, Trending, News, Covid Patients, Covid cured, 153 covid positive cases in Kasaragod