മണ്ണെണ്ണ വിളക്ക് കൊണ്ട് ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ തീപടർന്നു പിടിച്ചു 15 വയസുകാരന് ഗുരുതരമായി പൊള്ളലേറ്റു
Feb 4, 2021, 19:06 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 04.02.2021) ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്ന് പതിനഞ്ചു വയസുകാരന് ഗുരുതരമായി പൊള്ളലേറ്റു. വെസ്റ്റ് എളേരി പറമ്പ ആലത്തടിയിലെ സുശീലയുടെ മകൻ വൈശാഖിനാണ് പൊള്ളലേറ്റത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. രാവിലെ അമ്മ സുശീല ജോലിക്കായി പുറത്ത് പോയ സമയത്താണ് അപകടം നടന്നത്. ഗ്യാസ് അടുപ്പ് ഓൺ ചെയ്ത ശേഷം മണ്ണെണ്ണ വിളക്ക് കൊണ്ട് കത്തിക്കാൻ ശ്രമിക്കുമ്പോൾ വിളക്കിൽ നിന്നും മണ്ണെണ്ണ, ഗ്യാസ് അടുപ്പിലേക്കും വൈശാഖിന്റെ ദേഹത്തും മറിയുകയായിരുന്നു.
ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്നു വൈശാഖ് ധരിച്ചവസ്ത്രത്തിൽ പിടിച്ചു. ഗുരുതമായി പൊള്ളലേറ്റ വൈശാഖിനെ പരിയാരം മെഡികെൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന വൈശാഖ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.
ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്നു വൈശാഖ് ധരിച്ചവസ്ത്രത്തിൽ പിടിച്ചു. ഗുരുതമായി പൊള്ളലേറ്റ വൈശാഖിനെ പരിയാരം മെഡികെൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന വൈശാഖ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.
വള്ളിക്കടവ് ഗവ. ഹയർ സെകൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് വൈശാഖ്. പിതാവ് നേരത്തെ ഉപേക്ഷിച്ചു പോയ വൈശാഖ് അമ്മ സുശീലയോടൊപ്പമാണ് താമസം. ഒരു സഹോദരി ഉണ്ട്.
പരവനടുക്കം എം ആർ എസ് സ്കൂളിലെ വിദ്യാർത്ഥിനിയായ വൈശാഖിന്റയും സഹോദരിയുടെയും അമ്മയുടെയും ജീവിത ദുരവസ്ഥ കേട്ടറിഞ്ഞ സുമനസുകളാണ് ഇവർക്ക് അടുത്തിടെ പറമ്പ ആലത്തടിയിൽ അടച്ചുറപ്പുള്ള വീട് നിർമിച്ചു നൽകിയത്.
Keywords: Kerala, News, Kasaragod, Vellarikundu, Balal, Fire, Burnt, Top-Headlines, Child, Treatment, Hospital, 15-year-old suffers severe burns after kerosene lamp catches fire.
< !- START disable copy paste -->