Died | കടലില്‍ ചുഴിയില്‍പെട്ട യുവാവ് മരിച്ചു; സുഹൃത്ത് ചികിത്സയില്‍
Oct 5, 2023, 10:27 IST
കാഞ്ഞങ്ങാട്: (KasargodVartha) കടലില്‍ ചുഴിയില്‍ അകപ്പെട്ട യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. പടന്നക്കാട് കാരക്കുണ്ടിലെ ഇസ്മാഈൽ - സുബൈദ ആനച്ചാല്‍ ദമ്പതികളുടെ മകന് തമീം ഇസ്മാഈൽ (30) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശമീം (34) ആണ് ചികിത്സയിലുള്ളത്.
ബുധനാഴ്ച വൈകുന്നേരം സിയാറത്തിങ്കര പള്ളിക്ക് പടിഞ്ഞാറ് ഭാഗത്താണ് ഇവര്‍ ചുഴിയില്‍പ്പെട്ടത്. ഇരുവരെയും പ്രദേശവാസികൾ ഉടന്‍ കരക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും തമീമിന്റെ ജീവന് രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: തഹ്സീന്, തസ്ലിമ.