city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | പ്രവാസി വ്യവസായിയായ ഭാര്യാപിതാവിൽ നിന്ന് 108 കോടി രൂപ തട്ടിയെടുത്തെന്ന കേസ്: യുവാവ് അറസ്റ്റിൽ

ബെംഗ്ളുറു: (www.kasargodvartha.com) പ്രവാസി വ്യവസായിയായ ഭാര്യാപിതാവിൽ നിന്ന് 108 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ അന്വേഷണം നേരിടുന്ന യുവാവ് അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഹഫീസ് (30) ആണ് പിടിയിലായത്. ബെംഗ്ളൂറിൽ നിന്ന് ഗോവ ക്രൈംബ്രാഞ്ചാണ് ഹഫീസിനെ അറസ്റ്റ് ചെയ്തത്. യുഎഇയിൽ സ്‌കൂളുകളും കൺസ്ട്രക്ഷൻ ബിസിനസും നടത്തുന്ന ആലുവ സ്വദേശിയായ അബ്ദുൽ ലാഹിറിൽ നിന്ന് 2018 ജൂലൈയ്ക്കും 2022 മാർചിനും ഇടയിൽ 107,98,85,909 രൂപ തട്ടിയെടുത്തെന്നാണ്‌ കേസ്.

Arrested | പ്രവാസി വ്യവസായിയായ ഭാര്യാപിതാവിൽ നിന്ന് 108 കോടി രൂപ തട്ടിയെടുത്തെന്ന കേസ്: യുവാവ് അറസ്റ്റിൽ

എറണാകുളം മരടിലെയും ബെംഗ്ളൂറിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിനെന്ന പേരിൽ വ്യാജ രേഖകൾ നൽകി വിശ്വസിപ്പിച്ചാണ് ഹാഫിസ് പണം കൈക്കലാക്കിയതെന്നാണ് പറയുന്നത്. ഇതിനായി വൻകിട സ്വത്ത് ഇടപാടുകൾ, ആദായനികുതി വകുപ്പിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും റെയ്ഡുകൾ, വ്യാജ രേഖകൾ എന്നിവ ഉണ്ടാക്കിയെന്നാണ് ആരോപണം.

ALSO READ:

ഗോവയിലെ ആദായനികുതിവകുപ്പ് ചീഫ് കമീഷണറുടെ വ്യാജകത്ത് തയ്യാറാക്കി പണം തട്ടിയ കേസിലാണ് ഇപ്പോൾ ഹഫീസിനെ അറസ്റ്റ് ചെയ്തതെന്ന് ഗോവ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ നരൈൻ ചിമുൽകർ പറഞ്ഞു. ആദായനികുതി ചീഫ് കമീഷണറുടെ പേരിലുള്ള വ്യാജ ഒപ്പും സീലും പതിച്ച് കത്ത് തയ്യാറാക്കി ഒരുകോടി രൂപ തട്ടിയെടുത്തതായാണ് ഗോവയിലെ കേസ്.

Arrested | പ്രവാസി വ്യവസായിയായ ഭാര്യാപിതാവിൽ നിന്ന് 108 കോടി രൂപ തട്ടിയെടുത്തെന്ന കേസ്: യുവാവ് അറസ്റ്റിൽ

2022 ഓഗസ്റ്റ് 21നാണ് മുഹമ്മദ് ഹാഫിസിനെതിരേ ആലുവ പൊലീസിൽ ലാഹിർ പരാതി നൽകിയത്. 108 കോടി രൂപയും സ്വർണാഭരണവും തട്ടിയെടുത്തെന്നായിരുന്നു പരാതി. പിന്നീട് അന്വേഷണം ആലുവ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. വ്യാജ രേഖകൾ നിർമിക്കാൻ സഹായിച്ചെന്ന കുറ്റത്തിന് എറണാകുളം ജില്ലയിലെ അക്ഷയ് എന്നയാളും കേസിൽ പ്രതിയാണ്. ഇതിനിടെയാണ് ഗോവയിലെ കേസിൽ ഇപ്പോൾ ഹഫീസ് അറസ്റ്റിലായിരിക്കുന്നത്. വെള്ളിയാഴ്ച യുവാവിനെ കോടതിൽ ഹാജരാക്കി കൂടുതൽ ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ നരൈൻ ചിമുൽകർ അറിയിച്ചു.

Keywords: News, Kasaragod, Kerala, Bengalore, Goa, Case, Police, Arrest, Complaint, Investigation, Youth, 108 Crore Extortion Case: Youth Arrested.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia