city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ടുവക്കിലിരുന്ന് റോഡിലൂടെ പോകുന്നവര്‍ക്ക് ടാറ്റ നല്‍കാന്‍ ഇനി അയോണയില്ല; നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ദാരുണമരണം നാടിന്റെ നൊമ്പരമായി

കരിന്തളം: (www.kasargodvartha.com 05.06.2018) ഓടിട്ട വീട്ടിന്റെ ഉമ്മറത്തിരുന്ന് വീട്ടുമുറ്റത്തെ റോഡിലൂടെ പോകുന്നവരോട് ടാറ്റ പറയാന്‍ ഇനി അയോണ മോളില്ല. മിടുക്കി കുട്ടിയായ അയോണിനെ നാട്ടുകാര്‍ക്കൊക്കെ ഒരുപാട് ഇഷ്ടമായിരുന്നു. സ്‌കൂളില്‍ പഠനത്തിലും മിടുക്കിയായിരുന്ന അയോണിനോട് അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ഒരുപോലെ സ്‌നേഹവുമായിരുന്നു.

എന്നും സഹോദരങ്ങള്‍ക്കൊപ്പം അയോണ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കും. റോഡിലൂടെ ആരുപോയാലും സ്‌നേഹത്തോടെ വിളിച്ച് ടാറ്റ പറയും. ഇനി ടാറ്റ പറയാനും കൊഞ്ചിക്കുഴയാനും അയോണയില്ലല്ലോ എന്ന വിതുമ്പലിലാണ് കരിന്തളം ഗ്രാമം. ഈ കൊച്ചു മിടുക്കി മരണത്തിന് കീഴടങ്ങി എന്ന് വിശ്വസിക്കാന്‍ ഇനിയും നാട്ടുകാര്‍ക്കാവുന്നില്ല. മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളിലേക്ക് പോകാനുള്ള ഒരുക്കങ്ങളിലായിരുന്നു അയോണ. പുത്തനുടുപ്പും ബാഗും പുസ്തകങ്ങളുമൊക്കെ ഒരുക്കിവെച്ചിരുന്നുവെങ്കിലും പുതിയ അധ്യയന വര്‍ഷം സ്‌കൂളിലേക്ക് പോകാന്‍ വിധി അയോണിനെ അനുവദിച്ചില്ല.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അയോണക്ക് മണ്ണെണ്ണ വിളക്കില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റത്. തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

Related News:
മണ്ണെണ്ണ വിളക്കില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

വീട്ടുവക്കിലിരുന്ന് റോഡിലൂടെ പോകുന്നവര്‍ക്ക് ടാറ്റ നല്‍കാന്‍ ഇനി അയോണയില്ല; നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ദാരുണമരണം നാടിന്റെ നൊമ്പരമായി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Karinthalam, Death, Ayona No more
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia