പിഞ്ചുകുഞ്ഞ് തോട്ടില്‍ മരിച്ച നിലയില്‍
Jul 3, 2020, 10:11 IST
കോഴിക്കോട്: (www.kasargodvartha.com 03.07.2020) പിഞ്ചുകുഞ്ഞ് തോട്ടില്‍ മരിച്ച നിലയില്‍. പയ്യോളി അയനിക്കാട് നര്‍ത്തന കലാലയത്തിന് സമീപം കമ്പിവളപ്പില്‍ പി പി ഷംസീര്‍ - അഷറ ദമ്പതികളുടെ മകള്‍ ആമിന അജ് വ (രണ്ട്)യെയാണ് വീട്ടില്‍ നിന്നും 50 മീറ്ററോളം ദൂരെയുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി.
വ്യാഴാഴ്ച ഉച്ചയോടെയാണ് കാണാതായത്. കുഞ്ഞിനെ കാണാത്തതിനാല്‍ മാതാവ് പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് കൊളാവിപ്പാലത്തിന് അടുത്ത് തോട്ടിലൂടെ കൊച്ചുകുട്ടി ഒഴുകുന്നത് സമീപവാസി കണ്ടത്. കരയ്ക്കെടുത്ത കുഞ്ഞിനെ വീട്ടുകാരും ബന്ധുക്കളുമെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
50 മീറ്ററോളം ദൂരെയുള്ള തോട്ടില്‍ കുഞ്ഞ് എങ്ങനെയെത്തിയെന്നത് ദുരൂഹമാണ്. മൃതദേഹം കൊയിലാണ്ടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരി: സെല്‍ന മറിയം. നാട്ടില്‍ പഴവര്‍ഗങ്ങള്‍ കച്ചവടം നടത്തുന്നയാളാണ് ഷംസീര്‍.
Keywords: Kerala, news, Top-Headlines, Death, Baby, Baby found dead
< !- START disable copy paste -->