city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Credit card rules | ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട ഈ 3 നിയമങ്ങൾ ഒക്ടോബർ 1 മുതൽ മാറും; അറിയാം കൂടുതൽ

ന്യൂഡെൽഹി: (www.kasargodvartha.com) ഈ വർഷം ഏപ്രിലിൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (RBI) ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകുന്നതിന് പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഈ പുതിയ നിയമങ്ങളിൽ ക്രെഡിറ്റ് കാർഡ് റദ്ദാക്കൽ, ബിലിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങൾ ഉൾപെടുന്നു. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ടോകണൈസേഷൻ നടത്തുന്നതിനുള്ള നിയമങ്ങളും ഇതിലുണ്ട്. നേരത്തെ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കേണ്ടതായിരുന്നു, എന്നാൽ ഇപ്പോൾ ടോകണൈസേഷന്റെ അവസാന തീയതി സെപ്റ്റംബർ 30 ആക്കി. ഒക്ടോബർ ഒന്ന് മുതൽ ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട ഈ മൂന്ന് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഇതിലൂടെ കാർഡ് ഉടമയ്ക്ക് സുരക്ഷയ്‌ക്കൊപ്പം മികച്ച സേവനവും ലഭിക്കും.
  
Credit card rules | ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട ഈ 3 നിയമങ്ങൾ ഒക്ടോബർ 1 മുതൽ മാറും; അറിയാം കൂടുതൽ


ഒടിപി അടിസ്ഥാനമാക്കിയുള്ള സമ്മതം ആവശ്യമാണ്

കാർഡ് സജീവമാക്കുന്നതിന് ക്രെഡിറ്റ് കാർഡ് നൽകുന്ന ബാങ്ക്, കാർഡ് ഉടമയിൽ നിന്ന് വൺ ടൈം പാസ്‌വേഡ് (OTP) അടിസ്ഥാനമാക്കിയുള്ള സമ്മതം വാങ്ങേണ്ടതുണ്ട്. ഒറ്റത്തവണ പാസ് വേഡ് ആവശ്യപ്പെട്ട് അവ ഉപയോഗിച്ച് 30 ദിവസത്തിനുള്ളിൽ ആക്ടിവേറ്റ് ചെയ്താൽ മാത്രമേ ഉപയോഗിക്കാനാവൂ. ഈ കാലാവധിക്കുള്ളിൽ കാർഡുടമ ആക്ടിവേറ്റ് ചെയ്യാത്ത സേവനങ്ങൾ കംപനി തന്നെ അകൗണ്ട് ക്ലോസ് ചെയ്ത് അവസാനിപ്പിക്കണം. കാർഡ് കംപനികളുടെ സേവനം വേണ്ടെന്നു വ്യക്തമാക്കിക്കൊണ്ട് അപേക്ഷ നൽകിയാൽ ഏഴ് ദിവസത്തിനുള്ളിൽ കാർഡ് ക്ലോസ് ചെയ്യണമെന്നാണ് വ്യവസ്ഥ.


ക്രെഡിറ്റ് കാർഡ് പരിധി

കാർഡ് ഉടമയിൽ നിന്ന് വ്യക്തമായ സമ്മതം വാങ്ങാതെ ഒരു ഘട്ടത്തിലും കാർഡ് ഉടമയ്ക്ക് അനുവദിച്ച ക്രെഡിറ്റ് പരിധി ലംഘിക്കുന്നില്ലെന്ന് കാർഡ് നൽകുന്ന ബാങ്കുകൾ ഉറപ്പാക്കണം. കാർഡ് ഉടമയോട് ചോദിക്കാതെ കാർഡ് ഇഷ്യൂവറിന് കാർഡ് പരിധി മാറ്റാൻ കഴിയില്ല.


പലിശ നിരക്ക്

ക്രെഡിറ്റ് കാർഡിൽ പണം തിരിച്ചടയ്ക്കാൻ ഒരു ദിവസം പോലും വൈകുന്ന സന്ദർഭങ്ങളിൽ പിഴപ്പലിശയും മറ്റും ചുമത്തുന്ന രീതിയാണ് നിലവിലുള്ളത്. തിരിച്ചടവ് തീയതി മുതൽ മൂന്ന് ദിവസത്തിനു മുകളിൽ വീഴ്ച വന്നാൽ മാത്രമേ തുക പാസ്റ്റ് ഡ്യൂ അഥവാ കുടിശ്ശിക കണക്കാക്കാവൂവെന്നും അതിന് ശേഷം മാത്രമേ സിബിൽ തുടങ്ങിയ ക്രെഡിറ്റ് സ്കോർ ഡേറ്റബേസിൽ വിവരങ്ങൾ ഉൾപ്പെടുത്താവൂ എന്നുമാണ് പുതിയ നിയമം. ക്രെഡിറ്റ് കാർഡുകളിൽ പലിശ ഈടാക്കുകയോ കൂട്ടുകയോ ചെയ്യുമ്പോൾ, അടക്കാത്ത ഫീസോ നികുതികളോ ലെവികളോ മൂലധനമാക്കാൻ കഴിയില്ല. ക്രെഡിറ്റ് കാർഡ് പലിശ കെണിയിൽ ഉപഭോക്താവ് കുടുങ്ങാതിരിക്കാനാണിത്.

Keywords:  New Delhi, India, News, Credit-card, Bank, Information, ATM, ATM Cards, LATERRBI's new credit card rules take effect tomorrow; OTP must if account inactive for 30 days.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia