പ്രതിപക്ഷ നേതാവായതിന് ശേഷം ജില്ലയിൽ ആദ്യമായെത്തിയ വി ഡി സതീശൻ കാസർകോട് വാർത്ത സന്ദർശിച്ചു
Jul 16, 2021, 21:38 IST
കാസർകോട്: (www.kasargodvartha.com 16.07.2021) പ്രതിപക്ഷ നേതാവായതിന് ശേഷം ജില്ലയിൽ ആദ്യമായെത്തിയ വി ഡി സതീശൻ കാസർകോട് വാർത്ത സന്ദർശിച്ചു. നേരത്തെ ഓഫീസ് സന്ദർശിച്ച കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. കാസർകോടിന്റെ സമഗ്രവികസനത്തിനുള്ള പദ്ധതികൾക്ക് പ്രതിപക്ഷനേതാവെന്ന നിലയിലുള്ള പിന്തുണയും ഇടപെടലുകളും ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, ഡി സി സി പ്രസിഡന്റ് ഹകീം കുന്നിൽ എന്നിവരും പ്രതിപക്ഷ നേതാവിന് ഒപ്പം ഉണ്ടായിരുന്നു. കെ വാർത്ത ഓഫീസും ഇവർ സന്ദർശിച്ചു.
രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, ഡി സി സി പ്രസിഡന്റ് ഹകീം കുന്നിൽ എന്നിവരും പ്രതിപക്ഷ നേതാവിന് ഒപ്പം ഉണ്ടായിരുന്നു. കെ വാർത്ത ഓഫീസും ഇവർ സന്ദർശിച്ചു.
കെ വാർത്ത ചീഫ് എഡിറ്റർ അബ്ദുൽ മുജീബ്, സീനിയർ റിപോർടെർ സുബൈർ പള്ളിക്കാൽ, കാസർകോട് വാർത്ത ടീം അംഗങ്ങളായ റാശിദ് മൊഗ്രാൽ, സ്നേഹ വിനോദ്, താരീഖ് അൻവർ, മുഹമ്മദലി ശിഹാബ് എന്നിവർ പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചു.
Keywords: Kerala, News, Kasaragod, Kasargodvartha, Office, Visit, Leader, Congress, UDF, VD Satheeshan visited Kasaragodvartha.
< !- START disable copy paste -->