city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടിപിആര്‍ 18ന് മുകളില്‍; വ്യാഴാഴ്ച മുതൽ എട്ട് പഞ്ചായത്തുകള്‍ കാറ്റഗറി ഡിയില്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

കാസർകോട്: വ്യാഴാഴ്ച മുതലുള്ള കോവിഡ് ലോക് ഡൗൺ ഇളവുകള്‍ക്ക് തദ്ദേശസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തില്‍ തരംതിരിച്ചു. എട്ട് തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിലും 10 എണ്ണം കാറ്റഗറി സിയിലും 14 എണ്ണം കാറ്റഗറി ബിയിലും 9 എണ്ണം കാറ്റഗറി എയിലും ഉൾപെടുന്നു. ജൂണ്‍ 23 മുതല്‍ 29 വരെയുള്ള കണക്കുകളില്‍ രോഗസ്ഥിരീകരണ നിരക്ക് 18 ശതമാനത്തിന് മുകളില്‍ ഉള്ളതിനാല്‍ മുളിയാർ (20.70), മധൂർ (19.95), മഞ്ചേശ്വരം (19.05), മൊഗ്രാൽ പുത്തൂർ (19), പുല്ലൂർ-പെരിയ (18.84), ചെങ്കള (18.78), ബേഡഡുക്ക (18.68), ഉദുമ (18.86) പഞ്ചായത്തുകളെ കാറ്റഗറി ഡി വിഭാഗത്തില്‍ ഉള്‍പെടുത്തി.
                               
ടിപിആര്‍ 18ന് മുകളില്‍; വ്യാഴാഴ്ച മുതൽ എട്ട് പഞ്ചായത്തുകള്‍ കാറ്റഗറി ഡിയില്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12നും 18നും ഇടയിലുള്ള കാറ്റഗറി സിയില്‍ ബദിയടുക്ക (16.50), കോടോം-ബേളൂർ (15.78), പള്ളിക്കര (15.71), പൈവളിഗെ (14.86), വെസ്റ്റ് എളേരി (14.51), ചെമ്മനാട് (14.21) പഞ്ചായത്തുകൾ, കാഞ്ഞങ്ങാട് നഗരസഭ (14.18), അജാനൂർ (13.63), കാറഡുക്ക (13.28) പഞ്ചായത്തുകൾ, നീലേശ്വരം നഗരസഭ (12.33)  ഉള്‍പെടുന്നു.

ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറിനും 12നും ഇടയിലുള്ള കാറ്റഗറി ബിയില്‍ ബളാൽ പഞ്ചായത്ത് (11.23), കാസർകോട് നഗരസഭ (11.02), എൻമകജെ (11.02), കള്ളാർ (10.71), ദേലംപാടി (10.44), കിനാനൂർ-കരിന്തളം (9.86), ചെറുവത്തൂർ (8.59), കുറ്റിക്കോൽ (8.35), കുംബഡാജെ (8.31), കുമ്പള (8.27), മടിക്കൈ (8.27), മംഗൽപാടി (7.82), ഈസ്റ്റ് എളേരി (6.67), പനത്തടി (6.62) എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പെടുന്നു.

ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറില്‍ കുറവുള്ള കാറ്റഗറി എയില്‍ പുത്തിഗെ (5.97), പിലിക്കോട് (5.97), കയ്യൂർ-ചീമേനി (5.88), തൃക്കരിപ്പൂർ (4.26), മീഞ്ച (3.21), വലിയപറമ്പ (3.17), പടന്ന (2.92), ബെള്ളൂർ (1.84), വോർക്കാടി (1.22) എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പെടുന്നു.

ഓരോ കാറ്റഗറിയിലെയും നിയന്ത്രണങ്ങൾ ഇങ്ങനെ:

1) ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ, ശനിയും ഞായറും സംസ്ഥാനത്ത് മുഴുവൻ നടപ്പിലാക്കുന്ന തരം സമ്പൂർണ ലോക്ഡൗണാണ് നടപ്പാക്കുക.

2) കാറ്റഗറി സി: അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ അനുവദിക്കും. മറ്റു കടകൾ (വിവാഹാവശ്യത്തിന് ടെക്സ്റ്റൈൽസ്, ജ്വലറി, ഫുട് വെയർ, വിദ്യാർഥികൾക്ക് ബുക് കട, റിപയർ സെർവീസുകൾ) വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം. ഹോടെലുകളിലും റെസ്റ്റോറന്റുകളിലും പാഴ്‌സൽ/ ഹോം ഡെലിവറി എന്നിവ മാത്രം. പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കമീഷനുകള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ 25 ശതമാനം ജീവനക്കാരെ ഉള്‍പെടുത്തി പ്രവര്‍ത്തിക്കാം.

3) കാറ്റഗറി ബി: എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമീഷനുകൾ, കോർപേറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ 25 ശതമാനം ജീവനക്കാരെ ഉൾപെടുത്തി പ്രവർത്തിക്കാം. ശേഷിച്ചവർക്ക് വർക് ഫ്രം ഹോം ഡ്യൂടി അനുവദിക്കും. അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും.

ബീവറേജസ് ഔട് ലെറ്റുകൾ, ബാറുകൾ എന്നിവയുടെ പാർസൽ കൗണ്ടറുകൾ മാത്രം പ്രവർത്തിക്കും.എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ, ബുധൻ, വെള്ളി പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം. അക്ഷയ കേന്ദ്രങ്ങളും രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ പ്രവർത്തിക്കാം. പരസ്പര സമ്പർക്കമില്ലാത്ത ഔട് ഡോർ സ്പോർട്സ് പ്രവർത്തനങ്ങൾ അനുവദിക്കും. രാവിലെയും വൈകുന്നേരവുമുള്ള വ്യായാമങ്ങൾ സാമൂഹിക അകലം പാലിച്ച് അനുവദിക്കും. ഹോടെലുകളിലും റെസ്റ്റോറന്റുകളിലും പാഴ്‌സൽ/ ഹോം ഡെലിവറി എന്നിവ മാത്രം. വീടുകളിൽ ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും. ആരാധനാലയങ്ങളില്‍ പരമാവധി 15 പേരെ അനുവദിക്കും.കോവിഡ് പ്രോടോകോള്‍ കൃത്യമായി പാലിക്കണം.

4) കാറ്റഗറി എ: എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ 25 ശതമാനം ജീവനക്കാരെ ഉൾപെടുത്തി പ്രവർത്തിക്കാം. ശേഷിച്ചവർക്ക് വർക്ക് ഫ്രം ഹോം ഡ്യൂടിയാണ് അനുവദിക്കുക. എല്ലാ കടകളും (അക്ഷയ കേന്ദ്രങ്ങളുൾപെടെ) 50 ശതമാനം വരെ ജീവനക്കാരെ വെച്ച് രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും.

ഓടോറിക്ഷ, ടാക്സി പ്രവർത്തിക്കാം. ഡ്രൈവർക്ക് പുറമെ ടാക്‌സികളിൽ മൂന്ന് യാത്രക്കാരെയും ഓടോറിക്ഷകളിൽ രണ്ട് യാത്രക്കാരെയും അനുവദിക്കും. കുടുംബാംഗങ്ങൾ ആണെങ്കിൽ ഈ നിയന്ത്രണം ബാധകമല്ല. ബിവറേജസ് ഔട് ലെറ്റുകൾ, ബാറുകൾ എന്നിവയുടെ ടേക് എവേ കൗണ്ടറുകൾ മാത്രം പ്രവർത്തിക്കാം. പരസ്പര സമ്പർക്കമില്ലാത്ത ഔട് ഡോർ സ്പോർട്സ് പ്രവർത്തനങ്ങൾ അനുവദിക്കും. ഹോടെലുകളും റെസ്റ്റോറന്റുകളും രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ പാഴ്‌സൽ/ ഹോം ഡെലിവറി മാത്രമായി രാത്രി 9.30 വരെ പ്രവർത്തിക്കാം. വീടുകളിൽ ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും. ആരാധനാലയങ്ങളില്‍ പരമാവധി 15 പേരെ അനുവദിക്കും.കോവിഡ് പ്രോടോകോള്‍ കൃത്യമായി പാലിക്കണം.

Keywords: News, Top-Headlines, Kasaragod, Covid, Lockdown, Police, Panchayath, Kumbala, Madhur, Pullur-periya, Chengala, Bedakam, Uduma,TPR above 18; Eight panchayats are in category D from Thursday.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia