കാസർകോട് വാർത്തയുടെ റിപ്പോർട്ട് ഫലം കണ്ടു; കാട്ടിൽ കഴിയുന്നവർക്ക് ആശ്വാസവുമായി ജനപ്രതിനിധികൾ എത്തി
Apr 28, 2020, 20:32 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 28.04.2020) കാസർകോട് വാർത്ത കഴിഞ്ഞ ദിവസം നൽകിയ റിപ്പോർട്ട് ഫലം കണ്ടു. "അവഗണയുടെ വനാന്തരങ്ങളിൽ കുറച്ച് മനുഷ്യർ "എന്ന വാർത്തയ്ക്ക് പിന്നാലെ ഇവർക്ക് ആശ്വാസമായി ഗ്രാമപഞ്ചായത്തും ജനപ്രധി നിധികളുമാണ് രംഗത്ത് വന്നത്.
പഞ്ചായത്ത് പ്രസിഡന്റ് രാധാമണിയും വൈസ് പ്രസിഡന്റ് രാജു കട്ട ക്കയവുമാണ് വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടപടി യുമായിരംഗത്ത് വന്നത്. വർഷങ്ങളായി വനാ ന്തരത്തിൽ കഴിയുന്നവരെ അവിടെ നിന്നും മാറ്റി പാർപ്പിക്കാൻ നേരത്തെ തന്നെ പഞ്ചായത്ത് തയ്യാറായതാണ്. എന്നാൽ അവരുണ്ടാക്കിയ കാർഷിക വിളകൾ ഉപേക്ഷിച്ചു പോരാൻ അവർ തയ്യാറായില്ല.
പഞ്ചായത്തിന്റെ എല്ലാവിധ ആനുകൂല്യങ്ങളും അവർക്ക് ലഭ്യമാക്കുമെന്നും നിലവിൽ പല ആനുകൂല്ല്യങ്ങളും അവർക്ക് ലഭിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡൻഡ് രാധാമണി പറഞ്ഞു. വനത്തിനു നടുവിൽ നിന്നും മാറ്റി പാർപ്പിക്കുന്നതിനു സർക്കാർതലത്തിൽ നടപടികൾ ഉണ്ടാകണമെന്നും അതിനായി പ്രവര്ത്തിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ഉടൻ തന്നെ പള്ളിക്കുളം എന്ന വനത്തിന്റെ നടുവിൽ നിന്നും ആ മനുഷ്യരെ മാറ്റി പാർപ്പിക്കാൻ പഞ്ചായത്ത് തയ്യാറാണെന്നും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതിന് മുൻപും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം പറഞ്ഞു.
അടുത്ത ദിവസം അവർക്ക് ഭക്ഷ്യ ധാന്യ കിറ്റ് എത്തിക്കുമെന്നും നിലവിൽ വനം വകുപ്പ് അധികാരികളുടെ അനുമതി ലഭിക്കാത്തത് കൊണ്ടാണ് ഇവിടേക്ക് റോഡ് സൗകര്യം ഒരുക്കാൻ കഴിയാതെ വന്നതെന്നും ഇവർ പറഞ്ഞു.
Keywords: Kasaragod, Kerala, News, Kasargod Vartha, Report, Representatives arrived for relief