'റമദാൻ വസന്തം - 2022' കാസർകോട് വാർത്ത - ക്വിസ് മത്സരം - 3
Apr 5, 2022, 17:06 IST
ഇന്നത്തെ ചോദ്യം (05-04-2022):
(www.kasargodvartha.com) വ്യഭിചാര ശിക്ഷയെ കുറിച്ച് പറയുന്നത് ഏത് സൂറതിലാണ് ?
വ്യഭിചാരത്തെ കുറിച്ച് ഇസ്ലാം
സ്വന്തം ഇണകളില്ലാതെ നടത്തുന്ന ലൈംഗിക ഇടപാടുകൾക്കാണ് ഇസ്ലാം വ്യഭിചാരം എന്ന് വിളിക്കുന്നത്. ഇസ്ലാം വിരോധിച്ച വൻപാപങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിത്. ഇണകളായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള സ്ത്രീയും പുരുഷനും വിവാഹമെന്ന ഉറച്ച കരാറിലൂടെ ഒന്നായിത്തീരുകയും പരസ്പര സ്നേഹത്തിലും കാരുണ്യത്തിലും അധിഷ്ഠിതമായ ദാമ്പത്യബന്ധം നിലനിര്‍ത്തുകയും വേണമെന്നാണ് ഇസ്ലാം നിഷ്കർഷിക്കുന്നത്.
ലൈംഗിക സംതൃപ്തിക്ക് വേണ്ടിയുള്ള ദാമ്പത്യത്തിലൂടെയല്ലാത്ത എല്ലാ മാര്‍ഗങ്ങളും അവിഹിതമാണ്. അവയെല്ലാം ഇസ്ലാം കർശനമായി വിലക്കുന്നു. വ്യഭിചാത്തെ മാത്രമല്ല അതിനോടടുക്കുന്ന കാര്യങ്ങള്‍ പോലും ഇസ്ലാം ശക്തിയായി വിലക്കിയിട്ടുണ്ട്.
Keywords: News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 3.