'റമദാൻ വസന്തം - 2022' കാസർകോട് വാർത്ത - ക്വിസ് മത്സരം - 10
Apr 12, 2022, 16:53 IST
(www.kasargodvartha.com 12.04.2022) ഇന്നത്തെ ചോദ്യം:
'റമദാൻ' എന്ന വാക്ക് ഖുർആനിൽ എത്ര തവണ പറഞ്ഞിട്ടുണ്ട്?
ഖുർആൻ അവതരണം
മുഹമ്മദ് നബി (സ്വ) യുടെ 40-ാമത്തെ വയസിൽ റമദാന് മാസത്തിലാണ് പ്രഥമമായി ഖുര്‍ആന്‍ വചനങ്ങള്‍ അവതരിച്ചത്. അതുകൊണ്ട് തന്നെ റമദാൻ ഖുർആനിന്റെ വാർഷികം കൂടിയാണ്. ഒരു ഗ്രന്ഥ രൂപത്തിലല്ല ഖുര്‍ആന്‍ അവതരിച്ചത്. നബിയുടെ 23 വര്‍ഷക്കാലത്തെ ജീവിതത്തിനിടയില്‍ വിവിധ സന്ദര്‍ഭങ്ങളിൽ അൽപാൽപമായിട്ടായിരുന്നു അവതരണം.
96ാം അധ്യായമായ സൂറതുല്‍ അലഖിന്റെ ഒന്നു മുതല്‍ അഞ്ചു വരെയുള്ള വചനങ്ങളാണ് പ്രവാചകന് ആദ്യം ലഭിച്ചത്. ഹിജാസ് മേഖലയിൽ നിലകൊള്ളുന്ന പ്രകാശം പരത്തുന്ന എന്നർഥമുള്ള ജബലുന്നൂർ പർവതത്തിലെ ഹിറാ ഗുഹയിൽ വെച്ച്, മുഹമ്മദ് നബിക്ക് മാലാഖ ജിബ്രീൽ മുഖേനയാണ് ഇഖ്റഅ് അവതരിച്ചത്.
ഓരോ സമയത്തും അവതരിക്കുന്ന ആയതുകള്‍ രേഖപ്പെടുത്തുവാന്‍ എഴുത്തും വായനയും അറിയുന്ന ഏതാനും പേരെ പ്രവാചകന് (സ്വ) ചുമതലപ്പെടുത്തി. കല്ല്, എല്ല്, തോല്, ഈത്തപ്പനയോല എന്നിവയിലായിരുന്നു അവര്‍ ഖുര്‍ആന്‍ രേഖപ്പെടുത്തിയിരുന്നത്. 40 മുതല്‍ 63 വയസുവരെയുള്ള 23 വര്‍ഷത്തിനിടയിലാണ് വിവിധ സന്ദര്‍ഭങ്ങളിലും ഘട്ടങ്ങളിലുമായി ഇതിന്റെ അവതരണം പൂര്‍ത്തിയാകുന്നത്.

Keywords: News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 10.
< !- START disable copy paste -->