city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്വിസ് നമ്പർ 9: ഇൻഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം - കാസർകോട് വാർത്ത മത്സരം

(www.kasargodvartha.com 14.08.2022) ഇന്നത്തെ ചോദ്യം:
                
ക്വിസ് നമ്പർ 9: ഇൻഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം - കാസർകോട് വാർത്ത മത്സരം

'അതിർത്തി ഗാന്ധി' എന്നറിയപ്പെടുന്നത് ആരാണ്?

ചീമേനി തോല്‍ വിറക് അവകാശ സമരം

ബ്രിടീഷ് ഭരണത്തിന് കീഴില്‍ നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരെ കാസർകോട് നടന്ന കര്‍ഷകരുടെ പ്രക്ഷോഭങ്ങള്‍ ഉജ്വലമായിരുന്നു. അത്തരത്തിലൊരു പോരാട്ടമാണ് ചീമേനി തോല്‍ വിറക് അവകാശ സമരം. വടക്കേ മലബാറിലെ ചീമേനി കാടുകളിൽ നിന്ന് തോലും വിറകും സൗജന്യമായി ശേഖരിക്കുകയെന്ന പരമ്പരാഗതമായി അനുഭവിച്ചുവന്നിരുന്ന സമ്പ്രദായം ഭൂവുടമകൾ തടസപ്പെടുത്തിയപ്പോൾ അതിനെതിരായി 1946-ൽ നടത്തിയ സമരമാണിത്.

ഇടതുപക്ഷ പ്രവർത്തകനായ സുബഹ്മണ്യൻ തിരുമുമ്പിന്റെതായിരുന്നു ചീമേനി എസ്റ്റേറ്റ്. ഈ എസ്റ്റേറ്റിലെ കർഷക സ്ത്രീകൾ എസ്റ്റേറ്റ് പ്രദേശത്തെ വിറകും തോലുമൊക്കെ ശേഖരിച്ച് കത്തിക്കാനും മൃഗങ്ങൾക്ക് ഭക്ഷണം നൽകാനും ഉപയോഗിച്ചിരുന്നു. തിരുമുമ്പ് എസ്റ്റേറ്റ് ജോൺ കൊട്ടുകാപ്പള്ളിക്കു കൈമാറി. ഇദ്ദേഹം പഴയതുപോലെ വിറകും തോലുമൊന്നും എടുക്കാൻ സ്ത്രീകളെ സമ്മതിച്ചില്ല. ഇതിനെതിരെ ജനങ്ങൾ സമര രംഗത്തിറങ്ങി. നൂറിലേറെ സ്ത്രീകൾ പങ്കെടുത്ത് ചരിത്രം സൃഷ്ടിച്ച സമരമാണ് തോൽ വിറക് സമരം. സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ ഭാര്യയായ കാർത്ത്യായിനിയമ്മയായിരുന്നു ഇതിന് നേതൃത്വം കൊടുത്തത്.

Keywords: News, Kerala, Kasaragod, Top-Headlines, Quiz, Independence Day, Kasargod Vartha, Competition, 75 Years of India's Independence, Kasargod Vartha Quiz Competition, Azadi Ka Amrit Mahotsav, Independence Day 2022, Quiz Number 9: 75 Years of India's Independence - Kasargod Vartha Competition.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia