ക്വിസ് നമ്പര്‍ 8: റബീഉല്‍ അവ്വല്‍ - കാസര്‍കോട് വാര്‍ത്ത മത്സരം: മുഹമ്മദ് നബി മക്കയില്‍ നിന്നുള്ള ഹിജ്റയില്‍ മദീനയില്‍ ആദ്യമായി കാല്‍കുത്തിയ സ്ഥാനത്ത് നിര്‍മിച്ച മസ്ജിദ് ഏതാണ്?
Oct 5, 2022, 17:02 IST
(www.kasargodvartha.com 05.10.2022) ഇന്നത്തെ ചോദ്യം:
പ്രവാചകന്റെ ഹിജ്റ:
മുസ്ലിംകള്‍ക്കെതിരെ ശത്രുക്കള്‍ അക്രമങ്ങള്‍ വ്യാപിച്ചതോടെ ഹിജ്റയ്ക്ക് (പലായനം) അല്ലാഹുവില്‍ നിന്ന് അനുമതി ലഭിച്ചു. അഖബ ഉടമ്പടിക്ക് പിന്നാലെ അന്ന് യസ്രിബ് എന്നറിയപ്പെട്ടിരുന്ന മദീനയിലേക്ക് മുസ്ലിംകളുടെ പലായനം തുടങ്ങി. ഒറ്റയ്ക്കും കുടുംബ സമേതവുമായി പലരും ഖുറൈശികളുടെ കണ്ണുവെട്ടിച്ചാണ് ഹിജ്റ പോയത്. ഏറ്റവും പ്രാധാന്യം നിറഞ്ഞതാണ് മുഹമ്മദ് നബിയുടെ മക്കയില്‍ നിന്നും മദീനയിലേക്കുള്ള ഹിജ്‌റ. പ്രവാചകന് അന്ന് 53 വയസ് പ്രായമായിരുന്നു. പ്രവാചകത്വത്തിനു ശേഷം 13 വര്‍ഷം കഴിഞ്ഞായിരുന്നു ആ യാത്ര.
കൊടും ചൂടില്‍ ഉച്ചക്കു അല്‍പം മുന്‍പായി മുഖം മറച്ച് നബി, അബൂബകര്‍ സ്വിദ്ദീഖിന്റെ വീട്ടിലെത്തി വിവരം കൈമാറി. സുപ്രധാനമായ കുറേ ആസൂത്രണങ്ങള്‍ ആവിഷ്‌കരിച്ചു. അദ്ദേഹം ഒട്ടകങ്ങളെ ഒരുക്കി നിര്‍ത്തിയിരുന്നു. സംഭവ ബഹുലമായ ഇരുവരുടെയും ത്രിദിന സൗര്‍ ഗുഹയിലെ വാസത്തിനൊടുവില്‍ യസ്രിബിലേക്കുള്ള യാത്ര തുടങ്ങി. നബിയെ സുരക്ഷിതമാക്കാനുള്ള വ്യഗ്രതയില്‍ നബിക്ക് മുമ്പിലും ഇടത്തും വലത്തുമായി അബൂബകര്‍ ജാഗരൂകനായി നെഞ്ചിടിപ്പോടെ നടന്നു.
ക്രിസ്താബ്ദം 622 ജൂലൈ രണ്ടിന് നബിയുടെ വാഹനമായ ഖസ്വ്വ എന്ന ഒട്ടകം യസ്രിബില്‍ ദിവസങ്ങളായി തങ്ങളെ കാത്തു നില്‍ക്കുന്ന ആബാവലൃന്ദത്തിനു മുന്നില്‍ മുട്ടുകുത്തി. ഉറ്റവരെ പോലും വെടിഞ്ഞാണ് മക്കക്കാര്‍ 270 മൈല്‍ ദൂരത്തുള്ള യസ്രിബിലേക്ക് പലായനം നടത്തിയത്. മദീനാവാസികളാകട്ടെ, അവരെ ഇരുകൈനീട്ടി സ്വീകരിക്കുകയും തങ്ങളുടെ വീടുകളില്‍ താമസിപ്പിക്കുകയും കൃഷി, കച്ചവടം എന്നിവയിലൊക്കെ കൂടെ ചേര്‍ക്കുകയും ചെയ്തു.
Keywords: News, Kerala, Kasaragod, Competition, Quiz, Kasargodvartha, Programme, Islam, Quiz Number 8: Rabi Ul Awwal - Kasargod Vartha Competition. < !- START disable copy paste -->
മുഹമ്മദ് നബി മക്കയില്‍ നിന്നുള്ള ഹിജ്റയില്‍ മദീനയില്‍ ആദ്യമായി കാല്‍കുത്തിയ സ്ഥാനത്ത് നിര്‍മിച്ച മസ്ജിദ് ഏതാണ്?