city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്വിസ് നമ്പർ 4: ഇൻഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം - കാസർകോട് വാർത്ത മത്സരം

(www.kasargodvartha.com 09.08.2022) ഇന്നത്തെ ചോദ്യം:

ജയ്ഹിന്ദ് എന്ന മുദ്രാവാക്യം ഇൻഡ്യയ്ക്ക് സമ്മാനിച്ച സ്വാതന്ത്ര്യസമര സേനാനി ?
   
ക്വിസ് നമ്പർ 4: ഇൻഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം - കാസർകോട് വാർത്ത മത്സരം

കയ്യാർ കിഞ്ഞണ്ണറൈ:

സ്വാതന്ത്ര്യസമരസേനാനി, അധ്യാപകൻ, ഗവേഷകൻ, പത്രപ്രവർത്തകൻ, ജനപ്രതിനിധി തുടങ്ങിയ നിലകളിൽ തിളങ്ങിയ മഹാകവിയാണ് കയ്യാർ കിഞ്ഞണ്ണറൈ. ഗാന്ധിജി മംഗ്ളൂറിൽ വന്നപ്പോൾ അദ്ദേഹത്തെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങിയാണ് കയ്യാർ കിഞ്ഞണ്ണറൈ സ്വാതന്ത്ര്യസമര രംഗത്തിറങ്ങിയത്. മംഗ്ളുറു ബിഇഎം ഹൈസ്കൂളിലെ പഠനകാലത്താണ് അദ്ദേഹം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായത്.

ബദിയടുക്കയിലെ വീട്ടിൽനിന്ന് കാൽനടയായാണ് ഗാന്ധിജിയെ കാണാൻ മംഗ്ളൂറിലേക്ക് പോയത്. അതിനുശേഷം ഖദർവസ്ത്രങ്ങളെ അദ്ദേഹം ജീവിതത്തിന്റെ ഭാഗമാക്കി. ക്വിറ്റ് ഇൻഡ്യ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. സ്വാതന്ത്ര്യസമരത്തിന് ആവേശം പകരുന്നതിൽ അദ്ദേഹത്തിന്റെ രചനകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

കന്നഡയിൽ 12-ഉം തുളുവിൽ രണ്ടുമായി 14 കാവ്യസമാഹാരങ്ങളെഴുതി. കന്നഡയിൽ 41 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പെർഡാല നവജീവന സ്കൂളിൽ 30 വർഷം അധ്യാപകനായിരുന്നു. 16 വർഷം ബദിയഡുക്ക പഞ്ചായത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 ഓഗസ്റ്റ് ഒമ്പതിന് 101-ാം വയസിൽ വിടവാങ്ങി.

Keywords: News, Kerala, Kasaragod, Top-Headlines, Quiz, Independence Day, Kasargod Vartha, Competition, 75 Years of India's Independence, Kasargod Vartha Quiz Competition, Azadi Ka Amrit Mahotsav, Independence Day 2022, Quiz Number 3: 75 Years of India's Independence - Kasargod Vartha Competition. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia