ക്വിസ് നമ്പര്‍ 2: ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം - കാസര്‍കോട് വാര്‍ത്ത മത്സരം
Aug 7, 2022, 16:58 IST
(www.kasargodvartha.com 07.08.2022) ഇന്നത്തെ ചോദ്യം:
മഹാത്മാഗാന്ധി ചരിത്രപ്രസിദ്ധമായ ദണ്ഡി യാത്രയില്‍ ഉപയോഗിച്ച ഊന്നുവടി അദ്ദേഹത്തിന് സമ്മാനിച്ചത് ആരാണ്?
കയ്യൂര്‍ സമരം:
ബ്രിടീഷ് ഭരണത്തിനും അതിന്റെ തണലില്‍വളര്‍ന്ന ജന്മികളുടെ ചൂഷണത്തിനും എതിരെ കാസര്‍കോട്ടെ കയ്യൂരില്‍ നടന്ന ഐതിഹാസിക സമരമാണ് കയ്യൂര്‍ സമരം എന്നറിയപ്പെടുന്നത്. പൊലീസ് നടത്തുന്ന അറസ്റ്റിലും പീഡനത്തിലും പ്രതിഷേധിച്ച് 1941 മാര്‍ച് 28ന് കയ്യൂരില്‍ കര്‍ഷകര്‍ പ്രക്ഷോഭം നടത്തി. അതിനിടെ സുബ്ബരായന്‍ എന്ന പൊലീസുകാരന്‍ പുഴയിലേക്ക് എടുത്തുചാടുകയും മുങ്ങിമരിക്കുകയും ചെയ്തു. തുടര്‍ന്ന് കയ്യൂര്‍ ഗ്രാമത്തില്‍ പൊലീസുകാരുടെ നരനായാട്ടായിരുന്നു. ഒട്ടേറെയാളുകള്‍ക്ക് ക്രൂരമായ മര്‍ദനമേറ്റു.
61 പേര്‍ പൊലീസ് പിടിയിലായി. നാലുപേര്‍ക്ക് വധശിക്ഷ ലഭിച്ചു. 1943 മാര്‍ച് 29ന് കര്‍ഷകസംഘം പ്രവര്‍ത്തകരായ മഠത്തില്‍ അപ്പു, കോയിത്താട്ടില്‍ ചിരുകണ്ടന്‍, പള്ളിക്കല്‍ അബൂബകര്‍, പെഡോര കുഞ്ഞമ്പുനായര്‍ എന്നിവരെ കണ്ണൂര്‍ ജയിലില്‍ തൂക്കിലേറ്റി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ചുരിക്കാടന്‍ കൃഷ്ണന്‍നായരെ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി ദുര്‍ഗുണപരിഹാര പാഠശാലയിലേക്കയച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Quiz, Independence Day, Kasargod Vartha, Competition, 75 Years of India's Independence, Kasargod Vartha Quiz Competition, Azadi Ka Amrit Mahotsav, Independence Day 2022, Quiz Number 2: 75 Years of India's Independence - Kasargod Vartha Competition.
< !- START disable copy paste -->