ക്വിസ് നമ്പർ 12: റബീഉൽ അവ്വൽ - കാസർകോട് വാർത്ത മത്സരം: മുഹമ്മദ് നബിയുടെ രണ്ടുപുത്രിമാരെ വിവാഹം ചെയ്തതിനാല്‍ 'ദുന്നൂറൈന്‍' (രണ്ടുപ്രകാശങ്ങളുടെ ഉടമ) എന്ന് അറിയപ്പെടുന്ന വ്യക്തി ആരാണ്?
Oct 10, 2022, 12:22 IST
(www.kasargodvartha.com 10.10.2022) ഇന്നത്തെ ചോദ്യം:
മുഹമ്മദ് നബിയുടെ രണ്ടുപുത്രിമാരെ വിവാഹം ചെയ്തതിനാല്‍ 'ദുന്നൂറൈന്‍' (രണ്ടുപ്രകാശങ്ങളുടെ ഉടമ) എന്ന് അറിയപ്പെടുന്ന വ്യക്തി ആരാണ്?
മദീന
നൂഹ് നബി (അ) യുടെ നാലാം തലമുറയായ അമാലിയക്കാരാണ് മദീനയിലെ ആദിമ സമൂഹം. പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ജൂതന്മാര് ഇവിടെ കുടിയേറി. ബനുന്നദീര്‍, ബനൂ ഖൈനുഖാഅ്, ബനൂഖുറൈദ എന്നിവയാണ് ജൂതഗോത്രങ്ങള്‍. പിന്നാലെ യമനില്‍നിന്ന് അറബികളുമെത്തി, ഔസ്, ഖസ്റജ്. ഇവരാണ് കൃഷിയിലൂടെ ഈനാടിനെ സമ്പന്നമാക്കിയത്. ആറാം നൂറ്റാണ്ടില്‍ ഹിജ്റയിലൂടെയെത്തിയ മുഹമ്മദ് നബി(സ്വ)യും സ്വഹാബികളും മദീനയെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റി.
മക്കയിൽ നിന്ന് ഹിജ്റ പുറപ്പെട്ട പ്രവാചകനും കൂട്ടാളികൾക്കും അഭയം നൽകിയ നാടാണ് മദീന. ഇസ്ലാമിക രാഷ്ട്രത്തിന്റെ ആദ്യരൂപവും മദീന തന്നെയാണ്. ഒരു രാഷ്ട്രത്തിന് ആവശ്യമായതെല്ലാം 10 വർഷത്തെ മദീനയിലെ ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു പ്രവാചകൻ. ഇന്ന് പ്രവാചകന്റെ നഗരം, ഇസ്ലാമിന്റെ ആദ്യ ആസ്ഥാനം, സാംസ്കാരിക കേന്ദ്രം... വിശേഷണങ്ങൾ പലതാണ് മദീനയ്ക്ക്.