ക്വിസ് നമ്പർ 1: റബീഉൽ അവ്വൽ - കാസർകോട് വാർത്ത മത്സരം: മുഹമ്മദ് നബിയുടെ മാതാവ് മരണപ്പെട്ടത് ഏത് സ്ഥലത്ത് വെച്ചാണ്?
Sep 28, 2022, 17:27 IST
(www.kasargodvartha.com 28.09.2022) ഇന്നത്തെ ചോദ്യം:
മുഹമ്മദ് നബിയുടെ മാതാവ് മരണപ്പെട്ടത് ഏത് സ്ഥലത്ത് വെച്ചാണ്?
ക്രിസ്തുവർഷം 577 ഏപ്രില്‍ 17 (റബീഉൽ അവ്വല്‍ 12)ന് അറേബ്യയിലെ മക്കയിലാണ് അബ്ദുല്ല - ആമിന ദമ്പതികളുടെ മകനായി മുഹമ്മദ് നബി ജനിച്ചത്. പിതാവ് ജനനത്തിന് മുമ്പേ മരണപ്പെട്ടിരുന്നു. കുടുംബം ഖുറൈശ് വംശത്തിലെ ഹിശാം. കഅബ പരിപാലിച്ച് പോന്നിരുന്ന മക്കയിലെ ഉന്നത തറവാട്ടുകാരായിരുന്നു ഹിശാം.
മുഹമ്മദ് നബിയുടെ ജനന സമയത്ത് തന്നെ ധാരാളം അത്ഭുത സംഭവങ്ങള്‍ നടന്നിരുന്നു. പേര്‍ഷ്യക്കാര്‍ വര്‍ഷങ്ങളായി അണയാതെ സൂക്ഷിച്ചിരുന്ന തീകുണ്ഠം അണയുകയും കഅബയിലെ ബിംബങ്ങള്‍ തലകുത്തി വീഴുകയും ചെയ്തു. ജനിക്കുമ്പോള്‍ തന്നെ കുഞ്ഞിന്റെ ചേലാകര്‍മം ചെയ്യപ്പെട്ടിരുന്നു.
ജനിച്ചയുടനെ പിതാമഹന്‍ അബ്ദുല്‍ മുത്വലിബ് കുഞ്ഞിനെ പരിശുദ്ധ കഅബയിലേക്ക് കൊണ്ട് പോകുകയും മുഹമ്മദ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. താരതമ്യേനെ അറബികള്‍ക്കിടയില്‍ അപരിചിതമായിരുന്നു ഈനാമം. തന്റെ പൗത്രന്‍ ആകാശത്തും ഭൂമിയിലും വാഴ്തപ്പെട്ടവനാകാന്‍ താനാഗ്രഹിക്കുന്നുവെന്നാണ് ഇതേകുറിച്ച് അദ്ദേഹം മറുപടി പറഞ്ഞത്.

മുഹമ്മദ് നബിയുടെ ജനനം:

Keywords: Quiz, Kasaragod, Kerala, Competition, Religion, Kasargodvartha, Rabi Ul Awwal, Quiz Number 1: Rabi Ul Awwal - Kasargod Vartha Competition.
< !- START disable copy paste -->