ഓൺലൈൻ തട്ടിപ്പുകാരന് മാധ്യമ പ്രവർത്തകൻ കൊടുത്തത് എട്ടിൻ്റെ പണി; പിടിക്കപ്പെടുമെന്നായപ്പോൾ ഫോൺ ഓഫ് ചെയ്ത് കണ്ടം വഴി ഓടി
Jul 19, 2021, 12:36 IST
മുള്ളേരിയ: (www.kasargodvartha.com 19.07.2021) ഓൺലൈൻ തട്ടിപ്പുകാരന് മാധ്യമ പ്രവർത്തകൻ കൊടുത്തത് എട്ടിൻ്റെ പണി. പിടിക്കപ്പെടുമെന്നായപ്പോൾ തട്ടിപ്പുകാരൻ ഫോൺ ഓഫ് ചെയ്ത് കണ്ടം വഴി ഓടി. പ്രമുഖ ഓൺലൈൻ കമ്പനിയുടെ സ്ക്രാച് ചെയ്യാനുള്ള കാർഡ് തപാലിൽ അയച്ചുകൊടുത്തായിരുന്നു തട്ടിപ്പിനുള്ള ശ്രമം നടത്തിയത്.
ജയ് ഹിന്ദ് ചാനൽ റിപോർടറായ അഡൂരിലെ പുരുഷോത്തമനാണ് തട്ടിപ്പുകാരനെ ഓടിച്ചു വിട്ടത്. കാർഡിലെ സമ്മാനം മറച്ച ഭാഗം ചുരണ്ടി നോക്കിയപ്പോൾ വില കൂടിയ കാറാണ് ലഭിച്ചത്. സമ്മാനം കിട്ടിയാൽ വിളിക്കേണ്ട മൊബൈൽ നമ്പറും കാർഡിൽ ഉണ്ടായിരുന്നു.
വിളിച്ചപ്പോൾ കാറിൻ്റെ വിലയുടെ ഒരു ശതമാനം നികുതിയായി മുൻകൂട്ടി അതിൽ നൽകിയ ബാങ്ക് അകൗണ്ട് നമ്പറിലേക്ക് അയച്ചു കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഫോടോ പതിച്ച കമ്പനിയുടെ തിരിച്ചറിയൽ കാർഡും കേന്ദ്ര ധനമന്ത്രാലയത്തിന്റെ കത്തും വാട്സ് ആപിൽ അയച്ചാണ് പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയുടെ പേരിൽ തട്ടിപ്പിന് ശ്രമിച്ചത്. മൂന്ന് ദിവസം മുമ്പാണ് പുരുഷോത്തമൻ്റെ അഡൂരിലെ വിലാസത്തിൽ തപാലിലുടെ ‘ഭാഗ്യം’ തേടി എത്തിയത്.
ഹിന്ദി, ഇംഗ്ലീഷ്, കന്നട എന്നിങ്ങനെ ഏത് ഭാഷയിൽ സംസാരിക്കാൻ കഴിയുമെന്ന് ചോദിച്ചു. കന്നട അറിയുമെന്ന് പറഞ്ഞപ്പോൾ കന്നടയിലായിരുന്നു സംസാരിച്ചത്. പണം ആവശ്യപ്പെട്ടപ്പോൾ തന്നെ തട്ടിപ്പാണെന്ന് പുരുഷോത്തമന് ബോധ്യമായെങ്കിലും സംഘം എവിടെ വരെ പോകുമെന്ന് കണ്ടെത്താനായി ശ്രമം തുടങ്ങി.
രണ്ട് വർഷം മുൻപ് ഓൺലൈനിൽ സാധനങ്ങൾ വാങ്ങിയിരുന്നു. ഈ വിലാസത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച സമ്മാന കാർഡ് തപാൽ വഴി എത്തിയത്. തുറന്ന് നോക്കിയപ്പോൾ സ്ക്രാച് ചെയ്യാനുള്ള കാർഡായിരുന്നു. ഓൺലൈൻ വ്യാപാര കമ്പനിയുടെ 12-ാം വാർഷികത്തിന്റെ ഭാഗമായുള്ള സമ്മാനകൂപ്പൺ എന്നാണ് കാർഡിൽ രേഖപ്പെടുത്തിയിരുന്നത്.
വാട്സ് ആപ് നമ്പറിൽ ബന്ധപ്പെട്ടപ്പോൾ 14.8 ലക്ഷം രൂപയുടെ കാർ അടിച്ചതായാണ് മറുപടി ലഭിച്ചത്. പിന്നീട് ഫോണിൽ ഒരാൾ ബന്ധപ്പെട്ട് കാറിന്റെ വിലയുടെ ഒരു ശതമാനം കമ്പനിയുടെ അകൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തട്ടിപ്പുകാരനെ കുടുക്കാൻ വീഡിയോ കോളിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തയ്യാറായില്ല. നവിമുംബൈയിലെ ഓഫീസ് വിലാസമാണ് തിരിച്ചറിയൽ രേഖയിലുണ്ടായിരുന്നത്.
പണം അകൗണ്ടിൽ നിക്ഷേപിക്കാൻ കഴിയില്ലെന്നും നേരിട്ട് കുടുംബ സമേതം മുംബൈയിൽ വരാമെന്നും പറഞ്ഞപ്പോൾ കോവിഡ് കാരണം വേണ്ടെന്നായിരുന്നു മറുപടി. പണം അകൗണ്ടിൽ ഇട്ടാൽ ആ സമയം 14.8 ലക്ഷം രൂപ നിങ്ങളുടെ അകൗണ്ടിലെത്തുമെന്നും പറഞ്ഞു. ഇത് വിശ്വസിപ്പിക്കാൻ ചെകും നൽകിയിരുന്നു. മുംബൈയിലുള്ള സുഹൃത്ത് നേരിട്ട് കമ്പനിയുടെ ഓഫീസിൽ എത്തി പണം നൽകുമെന്നു പുരുഷോത്തമൻ പറഞ്ഞപ്പോൾ ആദ്യം നിരുത്സാഹപ്പെടുത്തി.
നിർബന്ധം പിടിച്ചപ്പോൾ സമ്മതിച്ചു. മുംബൈയിലുള്ള സുഹൃത്തിനോട് വിവരം പറഞ്ഞ് അങ്ങോട്ടേക്ക് അയച്ചപ്പോൾ അര മണിക്കൂർ കഴിഞ്ഞ് എത്താമെന്ന് പറഞ്ഞയാൾ ഫോൺ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. പിന്നീട് ഓൺ ആയെങ്കിലും പിന്നീട് ഇതുവരെ ഫോൺ എടുത്തിട്ടില്ലെന്ന് പുരുഷോത്തമൻ കാസർകോട് വാർത്തയോട് പറഞ്ഞു. ഓൺലൈൻ കമ്പനിയെ ബന്ധപ്പെട്ടപ്പോൾ, ഇത്തരത്തിൽ ഒട്ടേറെ പരാതികൾ ലഭിക്കുന്നുണ്ടെന്നും ഇതുമായി തങ്ങൾക്കു ബന്ധമില്ലെന്നുമാണ് മറുപടി. ഒട്ടേറെപ്പേർ ഇത്തരത്തിൽ തട്ടിപ്പിനിരയാകുന്നുണ്ടെന്നാണ് വിവരം.
Keywords: Kasaragod, Mulleria, Kerala, News, Fraud, Media worker, Mobile Phone, Post Office, Report, Adoor, Car, Bank, Whatsapp, Top-Headlines, Social-Media, Video, Mumbai, Kasargodvartha, Case, Online scammer caught by journalist.
< !- START disable copy paste -->