ദേശീയ നീന്തല്‍ താരം ലിയാന ഫാത്വിമയ്ക്ക് കാസര്‍കോട് വാര്‍ത്തയുടെ അനുമോദനം
Dec 23, 2015, 19:00 IST
കാസര്‍കോട്: (www.kasargodvartha.com 23/12/2015) സി ബി എസ് ഇ സ്കൂള്‍ ദേശീയ നീന്തല്‍ മത്സരത്തില്‍ ഇരട്ട റെക്കാര്‍ഡോടെ സ്വര്‍ണ മെഡല്‍ നേടിയ മേല്‍പറമ്പ് സ്വദേശിനിയും എറണാകുളം ഗ്ലോബല്‍ പബ്ലിക്ക് സ്ക്കൂള് വിദ്യാര്‍ത്ഥിനിയുമായ ലിയാന ഫാത്വിമയ്ക്ക് കാസര്‍കോട് വാര്‍ത്തയുടെ ആദരം. കാസര്‍കോട് വാര്‍ത്ത ഓഫീസ് പരിസരത്ത് നടന്ന ലളിതമായ ചടങ്ങില്‍ കാസര്‍കോട് വാര്‍ത്തയുടെ മൊമന്റോ കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡന്റ് സണ്ണി ജോസഫ് ലിയാനയ്ക്ക് സമ്മാനിച്ചു.
നവംബര്‍ 18 മുതല്‍ 21 വരെ തീയ്യതികളിലായി ഉത്തര്‍പ്രദേശിലെ മീററ്റ് കരണ്‍ പബ്ലിക്ക് സ്കൂളില്‍ നടന്ന മീറ്റിലാണ് ലിയാന ദേശീയതലത്തില്‍ മികച്ചനേട്ടം കൈവരിച്ചത്. 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ, 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എന്നിവയിലാണ് റെക്കാര്‍ഡ് ഭേദിച്ച് ഇരട്ട സ്വര്‍ണം നേടിയത്. 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെള്ളിമെഡലും ലഭിച്ചിട്ടുണ്ട്.
നീന്തല്‍ കുളത്തില്‍ പുതിയ താരോദയമായി മാറിയ ലിയാന ദുബൈയിലെയും കൊച്ചിയിലേയും പ്രമുഖ വ്യവസായ സംരംഭമായ ഇന്‍കാല്‍ വെഞ്ചേര്‍സിന്റെ ഡയറക്ടര്‍ മേല്‍പ്പറമ്പിലെ ഉമര്‍ നിസാര്‍ - റാഹില ദമ്പതികളുടെ മകളാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നീന്തല്‍ക്കുളത്തില്‍നിന്നും നൂറോളം മെഡലുകളാണ് ലിയാന വാരിയെടുത്തത്. നീന്തല്‍ കുളത്തില്‍ കുതിപ്പ് തുടരുന്ന ലിയാന രാജ്യാന്തര തലത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കങ്ങളെകുറിച്ചും ആലോചിക്കുന്നുണ്ട്. ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ സീനിയര്‍ സ്വിമ്മിങ് പരിശീലകനായ സന്തോഷ് കുമാറാണു ലിയാനയുടെ പരിശീലകന്. നീന്തല്കൂടാതെ ചിത്രകലയിലും സംഗീതത്തിലും കഴിവുതെളിയിച്ചിട്ടുണ്ട്.
ചടങ്ങില്‍ ജില്ലാ അക്വാറ്റിക്ക് അസോസിയേഷന് സെക്രട്ടറി സൈഫുദ്ദീന്, ചെമ്പരത്തി പബ്ലിക്കേഷന്‍ ഡയറക്ടര്‍ അതീഖ് റഹ് മാന്‍ ബേവിഞ്ച, കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ അബ്ദുല്‍ മുജീബ്്, ന്യൂസ് ഇന്‍ചാര്‍ജ് കുഞ്ഞിക്കണ്ണന് മുട്ടത്ത്, മുജീബ് ചെമ്മനാട്, സമീര്‍ ഉദുമ, ഹബീബ് മുഗു, സിദ്ദിഖ് ചേരങ്കൈ, മന്‍സൂര്‍ തെരുവത്ത്, സാബിത്ത്, പ്രതിഭാ രാജു, ഷാമില ചെമ്മനാട് എന്നിവരും സന്നിഹിതരായിരുന്നു. ലിയാനയുടെ പിതാവ് നിസാറും ബന്ധു സിദ്ദീഖ് ശര്‍ഖി ഒപ്പമുണ്ടായിരുന്നു.
Related News:

സി ബി എസ് ഇ ദേശീയ നീന്തല്‍ മത്സരത്തില്‍ ലിയാനയ്ക്ക് ദേശീയ റെക്കാര്‍ഡോടെ ഇരട്ടസ്വര്‍ണം
സി ബി എസ് ഇ സൗത്ത് സോണ്‍ നീന്തലില്‍ കാസര്‍കോട്ടെ ലിയാന ഫാത്വിമയ്ക്ക് ഇരട്ട സ്വര്‍ണം
പൂനെയില്‍ നടക്കുന്ന ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട്ടെ ലിയാന ഫാത്വിമയടക്കം കേരളത്തില്‍ നിന്നും 40 പേര്
സംസ്ഥാന നീന്തല്‍ മത്സരത്തില്‍ കാസര്‍കോട് സ്വദേശിനി ലിയാനക്ക് വ്യക്തിഗത ചാമ്പ്യന്‍ പട്ടം
Keywords : CBSE National Swimming Meet 2015, Liyana Fathima, 50 Mtr Freestyle, 50 Mtr Butterfly, Kasaragodvartha.