കാസർകോട് വാർത്തയ്ക്ക് ഗൂഗ്ളിന്റെ അംഗീകാരം; ഗൂഗ്ള്‍ ന്യൂസ് ഇനിഷ്യേറ്റീവ് ആഡ്സ് ലാബ് പ്രോഗ്രാമിൽ ഇടം ലഭിച്ചു; ഇൻഡ്യയില്‍ നിന്ന് ഇത്തവണ പരിഗണിച്ചത് 150 മാധ്യമങ്ങളെ
Dec 11, 2021, 16:53 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 11.12.2021) ഗൂഗ്ള്‍ ന്യൂസ് ഇനിഷ്യേറ്റീവ് (ജി എൻ ഐ) ആഡ്സ് ലാബ് പ്രോഗ്രാമിലേക്ക് കാസർകോട് വാർത്ത ഡോട് കോമിനെയും തെരഞ്ഞെടുത്തു. ചെറുകിട ഇടത്തരം മാധ്യമങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ഗൂഗ്ൾ ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കേരളത്തില്‍ നിന്നും വിരലിലെണ്ണാവുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇപ്പോൾ ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്.
ഡിജിറ്റല്‍ മീഡിയാ സ്ഥാപനങ്ങള്‍ക്ക് സാങ്കേതികമായി സഹായം നല്കി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കുകയാണ് ജി എൻ ഐ പ്രോഗ്രാമുകൾ ലക്ഷ്യമിടുന്നത്. വിവിധ ഏജെന്സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഡിസംബർ 10 മുതൽ മെയ് 30 വരെയാണ് കാലാവധി. ഇതിനിടയിൽ വിവിധ പരിശീലന പരിപാടികൾ നടക്കും.
കേരളത്തിലെ ആദ്യത്തെ വ്യവസ്ഥാപിത പ്രാദേശിക ഓൺലൈൻ പോർടലായ കാസർകോട് വാർത്ത ഇപ്പോൾ സംസ്ഥാനത്തെ മുൻനിര ഓൺലൈൻ മാധ്യമങ്ങളിൽ ഒന്നാണ്.
പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ജി എൻ ഐ കർശനമായ മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരുന്നത്. അതെല്ലാം കൃത്യമായി പാലിക്കുന്ന മാധ്യമങ്ങളെ മാത്രമാണ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്തെ 300 ഓളം മാധ്യമങ്ങളാണ് ഗൂഗ്ളിന്റെ ഈ സേവനത്തിനായി സമീപിച്ചത്. ഇതിൽ പകുതി മാത്രമാണ് അംഗീകരിക്കപ്പെട്ടത്. വർഷങ്ങളായി ഗൂഗ്ളിന്റെയും മറ്റു ഇന്റർനെറ്റ് പ്രോടോകോളുകളും പാലിച്ചത് കൊണ്ടാണ് കാസർകോട് വാർത്തയെ പ്രോഗ്രാമിൽ ഉൾപെടുത്തിയത്.
കാസർകോടിൻ്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മണ്ഡലങ്ങളിൽ സ്വന്തമായ ഒരിടമുണ്ടാക്കാൻ കാസർകോട് വാർത്തയ്ക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. 14 വർഷമായി കാസർകോടിൻ്റെ വികസനത്തിനും ഭൗതീക മാറ്റങ്ങൾക്കും വേണ്ടി സ്വതന്ത്രവും നിഷ്പക്ഷവും നിര്‍ഭയവുമായ മാധ്യമ ഇടപെടൽ നടത്താൻ കാസർകോട് വാർത്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
വാർത്തകൾ വേഗതയിൽ സമഗ്രമായും സത്യസന്ധമായും ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞതാണ് കാസർകോട് വാർത്തയുടെ ഉയർചയ്ക്ക് കാരണമായി മാറിയത്. നാടിൻ്റെ പാരിസ്ഥിതിക പ്രശ്നങ്ങളിലും ശുചിത്വ ബോധവൽകരണത്തിലും യുവതലമുറയെ കാർന്ന് തിന്നുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും ഒരു മാധ്യമമെന്ന നിലയ്ക്കുള്ള ഇടപെടൽ നടത്താൻ കഴിഞ്ഞിട്ടുണ്ട്. നാടിന്റെ വികസന സങ്കൽപത്തിന് ഉതകുന്ന ഒരുപാട് മികച്ച റിപോർടിംഗ് കാസർകോട് വാർത്ത നടത്തിയിട്ടുണ്ട്.
സാധാരണക്കാർക്ക് നീതി ഉറപ്പാക്കാൻ അധികാര വർഗത്തിൻ്റെ കണ്ണു തുറപ്പിക്കുന്നതിനും മാധ്യമ ഇടപെടൽ നടത്തിയിട്ടുണ്ട്. വാർത്തകളിൽ നിഷ്പക്ഷത പുലർത്താൻ എല്ലാ കാലത്തും കാസർകോട് വാർത്തയ്ക്ക് കഴിഞ്ഞതാണ് ജനങ്ങൾ കാസർകോട് വാർത്തയെ നെഞ്ചേറ്റുന്നതിൽ പ്രധാന ഘടകമായി മാറിയത്. 14-ാംവര്‍ഷത്തിലേക്ക് കടക്കുന്ന കാസർകോട് വാർത്തയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണ് ഈ നേട്ടം. വാര്‍ത്തകളിലെ സത്യസന്ധതയും നിഷ്പക്ഷതയും തുടരാനും കൂടുതല്‍ ഉത്തരവാദിത്ത ബോധത്തോടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങൾക്കും ഗൂഗിളിൻ്റെ ഈ അംഗീകാരം മുതൽകൂട്ടായി മാറും.
ഇന്റർനെറ്റ് ലോകത്തെ സുഗമമായ വായനയ്ക്ക് യുനികോഡ് ഫോണ്ട് ആദ്യമായി സ്വീകരിച്ച ഓൺലൈൻ മാധ്യമമാണ് കാസർകോട് വാർത്ത. മുൻനിര മാധ്യമങ്ങൾ പോലും വർഷങ്ങൾക്ക് ശേഷമാണ് സ്വന്തം ഫോണ്ടും മറ്റുസംവിധാനങ്ങളും ഒഴിവാക്കി യൂനികോഡ് സ്വീകരിച്ചത്. മാറ്റങ്ങളെ സ്വീകരിക്കാനും അത് ജനങ്ങളിൽ എത്തിക്കാനും തുടക്കം മുതലേ കാസർകോട് വാർത്ത ബദ്ധശ്രദ്ധ പുലർത്തി വരുന്നു.
സാമൂഹ്യ മാധ്യമങ്ങളുടെ രംഗപ്രവേശത്തോടെ ആദ്യമായി ഇൻഫോഗ്രാഫിക്സ് അഥവ വാർത്തയുടെ തലക്കെട്ടുമായുള്ള കാർഡുകൾക്ക് വലിയ പ്രാധാന്യം നൽകിയതും അതിൽ പരസ്യം ഉൾപെടുത്തി പരിചയപ്പെടുത്തിയതും കാസർകോട് വാർത്തയാണ്. വാട്സ് ആപിലും ടെക്സ്റ്റ് സഹിതം ഈ രീതിയിലുള്ള പരസ്യങ്ങൾ മറ്റ് പ്രൊമോഷനൽ പോസ്റ്റുകളും ആദ്യമായി പരിചയപ്പെടുത്തിയതും കാസർകോട് വാർത്ത തന്നെ.
വാർത്താപത്രത്തിനുള്ള കേന്ദ്ര സർകാരിൻ്റെ അംഗീകാരം നേരത്തേ തന്നെ കാസർകോട് വാർത്തയ്ക്ക് ലഭിച്ചിരുന്നു. ഓൺലൈൻ മാധ്യമത്തിനുള്ള കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ അംഗീകാരം ഈയടുത്താണ് കാസർകോട് വാർത്തയ്ക്ക് ലഭിച്ചത്. ഓൺലൈൻ മാധ്യമങ്ങൾക്കുള്ള സംസ്ഥാന സർകാരിൻ്റെ ലിസ്റ്റിലും ആദ്യഘട്ടങ്ങളിൽ തന്നെ ഉൾപെട്ട ഓൺലൈൻ മാധ്യമമാണ് കാസർകോട് വാർത്ത.
ഡെയ്ലി ഹണ്ട്, ന്യൂസ് പോയൻ്റ്, ഗൂഗിൾ ന്യൂസ് എന്നിവയിലും കാസർകോട് വാർത്ത സ്വന്തമായ ഒരിടം നേടിയെടുത്തിട്ടുണ്ട്. നാട്ടിലും ലോകമെമ്പാടുമുള്ള വായനക്കാരാണ് കാസർകോട് വാർത്തയുടെ സത്യസന്ധമായ വാർത്തകൾക്കായി കാത്തിരിക്കുന്നത്. ഒട്ടുമിക്ക എല്ലാ സമൂഹമാധ്യമങ്ങളിലും ശക്തമായ സാന്നിധ്യം അറിയിക്കാൻ കാസർകോട് വാർത്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിന് ക്ലബുകളും സംഘടനകളും ആഗ്രഹിക്കുന്നുണ്ടെങ്കിൽ കാസർകോട് വാർത്ത ടീം ക്ലബിനെ ബന്ധപ്പെടാവുന്നതാണ്. വാട്സ്ആപ്: +914994 230554.
Keywords: News, New Delhi, India, Kasaragod, Kerala, Google, GNI, Kasargodvartha, Media worker, Social-Media, Top-Headlines, Google approves Kasargod news.