Complaint | ലഹരിവിരുദ്ധ ബോധവത്‌കരണ പരിപാടി സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾക്കിടെ മയക്കുമരുന്ന് മാഫിയ ആക്രമിച്ചതായി പരാതി; യുവാക്കൾക്ക് പരിക്ക്; ലഹരി മാഫിയ നാട്ടിൽ പിടിമുറുക്കുന്നതായി ആക്ഷേപം
May 7, 2022, 17:58 IST
കാസർകോട്: (www.kasargodvartha.com) ലഹരിവിരുദ്ധ ബോധവത്‌കരണ പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ ലഹരി മാഫിയ ആക്രമിച്ചതായി പരാതി. നെല്ലിക്കട്ട ചെന്നടുക്കത്താണ് സംഭവം. ചെന്നടുക്കയിലെ മുഹമ്മദ് ഇജാസ് (26), റഈസ് (33), ശാഹിദ് (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കാസർകോട് ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ഇതുസംബന്ധിച്ച് ബദിയടുക്ക പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. മയക്കുമരുന്ന്, പോക്സോ കേസുകളിൽ അടക്കം പ്രതികളായവരാണ് ആക്രമിച്ചതെന്നാണ് യുവാക്കളുടെ ആരോപണം.
മെയ് 15ന് നാട്ടിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂർ അടക്കമുള്ളവരെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ക്യാംപയിൻ സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരുന്നതായി യുവാക്കൾ പറയുന്നു. ഇതിന്റെ ക്രമീകരണങ്ങൾ ചർച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം രാത്രി ഒത്തുകൂടിയപ്പോൾ ഒരു സംഘം ആൾക്കാർ മാരകായുധങ്ങളുമായി വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ റഈസ് കാസർകോട് വാർത്തയോട് പറഞ്ഞു. യുവാക്കളുടെ ചെവി, കൈ, തോൾ, കാൽ എന്നിവിടങ്ങളിൽ പരിക്കേറ്റിട്ടുണ്ട്.
നാട്ടിൽ ലഹരിമാഫിയയുടെ പ്രവർത്തനം അസഹനീയമായി വർധിക്കുന്നതായി യുവാക്കൾ പറയുന്നു. കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ മാരക ലഹരിമരുന്നുകളുടെ അടിമകളായി പലരെയും ഇവർ മാറ്റി മറിക്കുന്നതായും ലഹരി ഉപയോഗിക്കുന്നവരുടെ നാടെന്ന ചീത്തപ്പേരിൽ കല്യാണ ആലോചനകൾ പോലും മുടങ്ങിപ്പോവുന്ന അവസ്ഥയാണെന്നും ഇവർ വ്യക്തമാക്കി. രാത്രിയിലടക്കം വഴികളിലൂടെ സഞ്ചരിക്കുന്നവർക്ക് ഇവർ ഭീഷണിയാണെന്നും ആക്ഷേപമുണ്ട്. ഇനി വരാൻ പോകുന്ന തലമുറയുടെ നന്മയ്ക്ക് വേണ്ടിയാണ് തങ്ങളുട പ്രവർത്തനമെന്നും കൂടുതൽ പ്രദേശങ്ങളിൽ ക്ലബുകൾ ഇത്തരം കാര്യങ്ങൾ ചെയ്യണമെന്നും യുവാക്കൾ ഉണർത്തുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Complaint, Drugs, Attack, Assault, Injured, Nellikatta, Police, Kasargodvartha, MDMA, Issue, Video, Complaint of assault.
< !- START disable copy paste -->