city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് കാരണം ഡ്രൈവിംഗ് ടെസ്റ്റിന് വിളിക്കുന്നവരുടെ എണ്ണം കുറച്ചതായി പരാതി; ടോകെൻ കിട്ടാതെ പരക്കം പാഞ്ഞ് പഠിതാക്കൾ; ലൈസൻസ് സ്വന്തമാക്കാനുള്ള മോഹവുമായി കാത്തിരിക്കുന്നത് ആയിരങ്ങൾ

കാസർകോട്: (www.kasargodvartha.com 07.09.2021) കോവിഡ് കാരണം ഡ്രൈവിംഗ് ടെസ്റ്റിന് വിളിക്കുന്നവരുടെ എണ്ണം മോടോർ വാഹന വകുപ്പ് വെട്ടി കുറച്ചതായി പരാതി. മുമ്പ് 250 പേരെ വരെ ഒരു ദിവസം ടെസ്റ്റിന് വിളിച്ചിരുന്ന സ്ഥാനത്ത് കോവിഡ് പ്രശ്നം ചൂണ്ടിക്കാട്ടി വെറും 30 പേർക്ക് മാത്രമാണ് ഓൺലൈൻ വഴി ടോകെൻ നൽകുന്നതെന്നാണ് റിപോർട്.
സെകൻഡുകൾക്കകം ടോകെൻ തീർന്നു പോകുന്നതായും പറയുന്നു. ലൈസൻസ് സ്വന്തമാക്കാനുള്ള മോഹവുമായി ടോകെൻ കിട്ടാൻ എചും എട്ടും എടുത്ത് കാത്തിരിക്കുന്നത് ആയിരങ്ങളാണ്.

 
കോവിഡ് കാരണം ഡ്രൈവിംഗ് ടെസ്റ്റിന് വിളിക്കുന്നവരുടെ എണ്ണം കുറച്ചതായി പരാതി; ടോകെൻ കിട്ടാതെ പരക്കം പാഞ്ഞ് പഠിതാക്കൾ; ലൈസൻസ് സ്വന്തമാക്കാനുള്ള മോഹവുമായി കാത്തിരിക്കുന്നത് ആയിരങ്ങൾ



കോവിഡിൻ്റെ പേരിൽ ഒരു വർഷത്തിലധികം ഡ്രൈവിംഗ് ടെസ്റ്റ് നിർത്തിവെച്ചതിനാൽ പഠിതാക്കളുടെ എണ്ണം പതിന്മടങ്ങ് വർധിച്ചിരിക്കുകയാണെന്നും പ്രശ്നത്തിന് സർകാർ തലത്തിൽ തന്നെ ഒരു തീരുമാനമുണ്ടാക്കണമെന്നും കാസർകോട്ടെ റൂബി ഡ്രൈവിംഗ് സ്‌കൂൾ ഉടമയും ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷൻ കാസർകോട് യൂനിറ്റ് സെക്രടറിയുമായ ജലീൽ കോയ കാസർകോട് വാർത്തയോട് പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ മേഖലകളും പൂർണമായും പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് ഉൾപെടെയുള്ള കാര്യങ്ങളിലും കോവിഡ് മാനദണ്ഡം പാലിച്ച് അനുമതി നൽകണമെന്നാണ് പഠിതാക്കളും ഡ്രൈവിംഗ് സ്കൂൾ ഉടമകളും ആവശ്യപ്പെടുന്നത്. എല്ലാ പരിശീലനവും പൂർത്തിയാക്കിയവരാണ് ഡ്രൈവിംഗ് ലൈസൻസിന് ടോകെൻ കിട്ടാതെ വട്ടം കറങ്ങുന്നത്. ആഴ്ചയിൽ ബുധനാഴ്ച മാത്രമാണ് ടെസ്റ്റിനായി ടോകെൻ നൽകുന്നത്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് സർകാരിൻ്റെ നിർദേശത്തെ തുടർന്നാണ് ടെസ്റ്റിന് ഹാജരാകുന്നവരുടെ എണ്ണം കുറച്ചതെന്ന് കാസർകോട് ജോയിൻ്റ് ആർ ടി ഒ സി പത്മകുമാർ പറഞ്ഞു. ടെസ്റ്റിന് തീയ്യതി കിട്ടുന്നില്ലെന്ന പരാതിക്ക് പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേ സമയം ടോകെൻ ലഭിക്കാൻ സമയം ദീർഘിപ്പിക്കുകയല്ല മറിച്ച് ടെസ്റ്റ് നടത്തുന്നവരുടെ എണ്ണം കൂട്ടുകയാണ് വേണ്ടതെന്നാണ് ആവശ്യം ഉയരുന്നത്.




Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Driver, Test, Report, Secretary, Government, Kasargodvartha, Complaint, Video, Complains that number of people calling for driving test has dropped because of COVID.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia