city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി ജെ പി നേതാവ് പി രമേശിനെ സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കി; നടപടി ജില്ലാ ഭാരവാഹിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്ന പരാതിയിൽ; അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് രമേശ്

കാസർകോട്: (www.kasargodvartha.com 31.12.2020) ബി ജെ പി നേതാവ് പി രമേശിനെ പാർടിയുടെ സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കി. ബി ജെ പി ജില്ലാ ഭാരവാഹിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്ന പരാതിയിലാണ് നടപടി. അതേ സമയം തനിക്ക് ഇത് സംബന്ധിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് രമേശ്  കാസർകോട് വാർത്തയോട് പറഞ്ഞു.

അച്ചടക്കമുള്ള ഒരു നേതാവിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് രമേശിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും നടപടി റിപോർടിൽ പറഞ്ഞതായാണ് വിവരം. കാസർകോട് നഗരസഭാ കൗൺസിലറും മുൻ പ്രതിപക്ഷ നേതാവുമായ രമേശിനെ ഇത്തവണ പാർലിമെൻ്ററി പാർടി നേതാവാക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

മുതിർന്ന നേതാവ് സവിത ടീച്ചറെയാണ് കാസർകോട് നഗരസഭയിലെ ബി ജെ പിയുടെ പാർലിമെൻ്ററി പാർടി നേതാവായി തെരെഞ്ഞെടുത്തത്. സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയതോടെ രമേശ് പാർടിയുടെ വെറും കൗൺസിലറായി മാറിയിരിക്കുകയാണ്‌.

ബി ജെ പി നേതാവ് പി രമേശിനെ സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കി; നടപടി ജില്ലാ ഭാരവാഹിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്ന പരാതിയിൽ; അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് രമേശ്

ബി ജെ പിയുടെ കരുത്തനായ നേതാവായി അറിയപ്പെടുന്ന രമേശിനെതിരെയുള്ള നടപടി അച്ചടക്കം ലംഘിക്കുന്നവർക്കുള്ള മുന്നറിയിപ്പായാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.

Keywords:  Kerala, News, Kasaragod, Politics, Political party, BJP, Leader, Top-Headlines, Report, Kasargodvartha, BJP leader P Ramesh removed from state committee; Action on complaint of attempted assault on District Officer.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia