കോഴിയങ്കത്തിൻ്റെ വാതുവെപ്പിനെ ചൊല്ലിയുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു; ഏറ്റുമുട്ടിയത് രണ്ട് പ്രദേശത്തെ ആളുകൾ തമ്മിൽ; 6 പേർക്ക് കുത്തേറ്റ് പരിക്ക്; അന്വേഷണം ആരംഭിച്ചതായി പൊലീസ്
Oct 4, 2021, 18:36 IST
കുമ്പള: (www.kasargodvartha.com 04.10.2021) കോഴിയങ്കത്തിൻ്റെ വാതുവെപ്പിനെ ചൊല്ലിയുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു. രണ്ട് പ്രദേശങ്ങളിലെ കോളനി നിവാസികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആറു പേർക്ക് കുത്തേറ്റു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കുമ്പള ഇൻസ്പെക്ടർ പി പ്രമോദ് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.
കോഴിയങ്കത്തിലെ വാതുവെപ്പിനെ തുടർന്ന് പൊസഡിഗുംബെയിൽ നിന്നും തുടങ്ങിയ തർക്കം കുമ്പള ബംബ്രാണയിൽ കത്തിക്കുത്തിലാണ് അവസാനിച്ചത്.
കുമ്പള ബംബ്രാണയിലെയും കാസർകോട് മായിപ്പാടിയിലെയും യുവാക്കളാണ് ഏറ്റുമുട്ടിയതെന്ന് കുമ്പള പൊലീസ് പറയുന്നു. പരസ്പരമുണ്ടായ കത്തിവീശലിൽ ആറു പേർക്കാണ് കുത്തേറ്റത്.
ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ബംബ്രാണ അണ്ടിത്തടക്കയിലാണ് സംഭവം. ബംബ്രാണയിലെ കിരണ്‍ (29), കാസര്‍കോട് മായിപ്പാടി കുതരപ്പാടിയിലെ ഗുരുരാജ് (23), നവീന്‍ (22), ദിരാജ് (21), ചരണ്‍ (23), പ്രവീണ്‍ (21) എന്നിവർക്കാണ് പരിക്കേറ്റത്.
കിരണിനെ മംഗളൂരുവിലെ എജെഐ ആശുപത്രിയിലും നവീന്‍, പ്രവീണ്‍, ഗുരുരാജ്, ദിരാജ് എന്നിവരെ ഇൻഡ്യാന ആശുപത്രിയിലും ചരണിനെ കെഎംസി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുമ്പള എസ്ഐ വികെ അനീഷിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, News, Kumbala, Attack, Investigation, Kasargodvartha, Mayipady, Mangalore, Case, 6 peoples assaulted in kasargod; Police launched investigation.