city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആന്റിബോഡി പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരുടെ വിശദ പരിശോധാ ഫലവും പോസറ്റീവ്; വ്യാജ പ്രചരണം പൊളിഞ്ഞു

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.08.2020) ആൻ്റിബോഡി പരിശോധനയിൽ കോവിഡ് പോസറ്റീവ് ആയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരുടെ വിശദ പരിശോധാ ഫലവും പോസറ്റീവ്. ഇതോടെ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹി കാസർകോട് വാർത്തയ്ക്കെതിരെയും മറ്റു മാധ്യമങ്ങൾക്കെതിരെയും നടത്തിയ വ്യാജ പ്രചരണം പൊളിഞ്ഞു.
ആന്റിബോഡി പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരുടെ വിശദ പരിശോധാ ഫലവും പോസറ്റീവ്; വ്യാജ പ്രചരണം പൊളിഞ്ഞു


നാല് ദിവസം മുമ്പ് പോലീസ് ഉദ്യോഗസ്ഥർക്ക് നടത്തിയ ആന്റി ബോഡി പരിശോധനയിൽ എ എസ് ഐ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥരുടെ പരിശോധാ ഫലം പോസറ്റീവായി കണ്ടെത്തിയിരുന്നു.

ഇത് സംബന്ധിച്ച് കാസർകോട് വാർത്ത നൽകിയ വാർത്ത വ്യാജമാണെന്ന തരത്തിലാണ് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹി കാസർകോട് വാർത്തയുടെ ഇൻഫോഗ്രാഫിക് സഹിതം ഫേസ് ബുക്കിൽ പോസ്റ്റിട്ടത്.

ഇത് ഇദ്ദേഹം തന്നെ വാട്സപ്പിലും മറ്റുമായി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വിശദമായ ഫലം പുറത്ത് വന്നതോടെയാണ് അസോസിയേഷൻ നേതാവിൻ്റെ വ്യാജ പ്രചരണം പൊളിഞ്ഞിരിക്കുന്നത്. ഇതിൽ എ എസ് ഐയുടെ വിശദ പരിശോധനാ ഫലം അടുത്ത ദിവസം മാത്രമേ ലഭിക്കുകയുള്ളുവെന്നാണ് ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നത്.

പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റ് ഉദ്യോഗസ്ഥരെയും പരിശോധനയ്ക്ക് വിധേയമാക്കും. 

കാസർകോട് വാർത്തയ്ക്കൊപ്പം പ്രമുഖ ചാനലുകളും പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് പോസറ്റീവ് ആയ കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം പ്രശംസയാർന്ന രീതിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ പോലീസ് ഉദ്യോഗസ്ഥർക്ക് രോഗം ബാധിച്ചത് അതീവ ഗൗരവത്തോടെയാണ്  അധികൃതർ കാണുന്നത്. 

Keywords: Kerala, News, Kasargodvartha, Kanhangad, Police, Officer, COVID, Test, Positive, result, Fake, Social media, 3 police officers COVID test positive.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia