IPL Dreams | കന്നി ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍
● 2013 മുതല്‍ 2021 വരെ ബാംഗ്ലൂര്‍ ടീമിനെ നയിക്കാന്‍ കോഹ്ലിയ്ക്ക് സാധിച്ചു.
● റിഷഭ് പന്തിന് 3 വര്‍ഷത്തോളം ഡല്‍ഹി ഫ്രാഞ്ചൈസിയെ നയിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.
● പഞ്ചാബ് കിങ്സ് ടീമിന് വേണ്ടിയാണ് 2019ല്‍ അര്‍ഷദീപ് ഐപിഎല്‍ അരങ്ങേറ്റം കുറിച്ചത്.
● വാഷിംഗ്ടണ്‍ സുന്ദര്‍ തന്റെ കരിയറില്‍ മൂന്ന് ഐപിഎല്‍ സീസണുകളില്‍ കളിച്ചിട്ടുണ്ട്.
● റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം 2013ലാണ് രാഹുല്‍ ഐപിഎല്‍ കരിയര്‍ ആരംഭിക്കുന്നത്.
ന്യൂഡെല്‍ഹി: (KasargodVartha) ഐസിസി ചാമ്പ്യന്‍സ് ട്രോഫി ജയത്തിന് പിന്നാലെ കന്നി ഐപിഎല്‍ കിരീടം തേടി അഞ്ച് ഇന്ത്യന്‍ താരങ്ങള്‍. ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇതുവരെ ഐപിഎല്‍ കിരീടം സ്വന്തമാക്കാത്ത അഞ്ച് താരങ്ങളാണുള്ളത്. അവര്‍ ആരൊക്കെയാണ് എന്ന് നോക്കാം.
വിരാട് കോഹ്ലി: ഐപിഎല്ലിന്റെ തുടക്കം മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനെ പ്രധാന താരമായിരുന്നു കോഹ്ലി. 2013 മുതല്‍ 2021 വരെ ബാംഗ്ലൂര്‍ ടീമിനെ നയിക്കാനും കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ നായകനെന്ന നിലയിലും കോഹ്ലിക്ക് ടീമിനെ വിജയത്തിലെത്തിക്കാനായിരുന്നില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ സാധിക്കാത്ത പ്രധാന താരങ്ങളില്‍ ഏറ്റവും മുന്നിലുള്ള താരമാണ് വിരാട് കോഹ്ലി.
റിഷഭ് പന്ത്: 2016 മുതല്‍ 2024 വരെയുള്ള ഐപിഎല്‍ എഡിഷനുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായിരുന്ന പന്തിന് മൂന്ന് വര്‍ഷത്തോളം ഡല്‍ഹി ഫ്രാഞ്ചൈസിയെ നയിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെയും ഡല്‍ഹി ഐപിഎല്‍ കിരീടം സ്വന്തമാക്കിയിട്ടില്ല. 2025 ഐപിഎല്‍ മെഗാ ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്കാണ് പന്തിനെ ലക്‌നൗ സ്വന്തമാക്കിയത്.
അര്‍ഷദീപ് സിംഗ്: പഞ്ചാബ് കിങ്സ് ടീമിന് വേണ്ടിയാണ് 2019ല്‍ അര്‍ഷദീപ് ഐപിഎല്‍ അരങ്ങേറ്റം കുറിച്ചത്. ശേഷം ടീമിനായി ഇതുവരെ കളിക്കാന്‍ താരത്തിന് സാധിച്ചു. 2025 മെഗാലേലത്തില്‍ 18 കോടി രൂപയ്ക്കാണ് പഞ്ചാബ് താരത്തെ തിരികെ വാങ്ങിയത്. എന്നാല്‍ ഇതുവരെയും ഒരു ഐപിഎല്‍ കിരീടം നേടാന്‍ താരത്തിന് സാധിച്ചിട്ടില്ല.
വാഷിംഗ്ടണ്‍ സുന്ദര്‍: തന്റെ കരിയറില്‍ മൂന്ന് ഐപിഎല്‍ സീസണുകളില്‍ കളിച്ചിട്ടുള്ള വാഷിംഗ്ടണ്‍ സുന്ദറിന് ഇതുവരെയും കിരീടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ് ടീമിനൊപ്പം ആയിരുന്നു വാഷിംഗ്ടണ്‍ കരിയര്‍ ആരംഭിച്ചത്. ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും ഹൈദരാബാദിനായും താരം കളിച്ചു. 2025 മെഗാ ലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് സുന്ദറിനെ സ്വന്തമാക്കിയത്.
കെ എല്‍ രാഹുല്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം 2013ലാണ് രാഹുല്‍ ഐപിഎല്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഹൈദരാബാദ് ടീമിലേക്ക് ചേക്കേറി. ശേഷം പഞ്ചാബ് ടീമിനായും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടിയും കളിക്കാന്‍ രാഹുലിന് അവസരം ലഭിച്ചു. പക്ഷേ നാല് ടീമുകള്‍ക്കൊപ്പവും ഒരിക്കല്‍പോലും ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ രാഹുലിന് സാധിച്ചില്ല. 2025 ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമാണ് രാഹുല്‍. ഇതുവരെയും കിരീടം സ്വന്തമാക്കാത്ത ഫ്രാഞ്ചൈസിയാണ് ഡല്‍ഹി.
ഈ താരങ്ങളുടെ ഐപിഎൽ കിരീട പ്രതീക്ഷകളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Five Indian players from the Champions Trophy winning squad, including Virat Kohli and Rishabh Pant, are now aiming for their first IPL titles in the upcoming season.
#IPL2025 #ChampionsTrophy #CricketIndia #ViratKohli #RishabhPant #IPLTitle