city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Sports | ഐപിഎല്ലില്‍ നാലാം കിരീടം ലക്ഷ്യമിട്ട് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്; ഇക്കുറി നയിക്കുന്നത് പുതിയ ക്യാപ്റ്റന്‍

Photo Credit: X/Ajinkya Rahane

● കൊല്‍ക്കത്തയുടെ ഒന്‍പതാമത്തെ നായകനാണ് 36 കാരനായ രഹാനെ.
● ശ്രേയസ് അയ്യര്‍ ടീം വിട്ടതോടെയാണ് രഹാനെയ്ക്ക് നറുക്ക് വീണത്.
● വെങ്കിടേഷ് അയ്യര്‍ നായകനാവുമെന്ന പ്രതീക്ഷ തെറ്റിച്ചു. 
● ഐപിഎല്‍ 18-ാം സീസണ് ഇനി 11 ദിവസമാണ് ബാക്കിയുള്ളത്. 

ബെംഗളൂരു: (KasargodVartha) നിലവിലെ ചാംപ്യന്‍മാര്‍ എന്ന തലയെടുപ്പോടെയാണ് കിരീടം നിലനിര്‍ത്തുകയെന്ന വലിയ വെല്ലുവിളിയുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ പതിനെട്ടാം സീസണ് ഇറങ്ങുന്നത്. ഇക്കുറി നയിക്കുന്നത് സീനിയര്‍ താരം അജിന്‍ക്യ രഹാനെയാണ് നാലാം കിരീടം ലക്ഷ്യമിടുന്ന കൊല്‍ക്കത്തയെ നയിക്കുന്നത്. 

36 കാരനായ രഹാനെ കൊല്‍ക്കത്തയുടെ ഒന്‍പതാമത്തെ നായകനാണ്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ കിരീടത്തിലെത്തിച്ച ശ്രേയസ് അയ്യര്‍ പ്രതിഫലതര്‍ക്കത്തെ തുടര്‍ന്ന് ടീം വിട്ടതോടെയാണ് രഹാനെയ്ക്ക് നറുക്ക് വീണത്. ഒന്നരക്കോടിക്ക് ടീമിലെത്തിയ രഹാനെയുടെ പരിചയ സമ്പത്തില്‍ ടീം മാനേജ്മെന്റ് വിശ്വാസം അര്‍പ്പിക്കുകയായിരുന്നു. താരലേലത്തില്‍ 23.75 കോടി രൂപയ്ക്ക് കെകെആര്‍ നിലനിര്‍ത്തിയ വെങ്കിടേഷ് അയ്യര്‍ നായകനാവുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും രഹാനെ അത് തിരുത്തുകയായിരുന്നു. 

17 വര്‍ഷത്തിനിടെ മൂന്ന് തവണ കെകെആര്‍ ഐപിഎല്‍ ചാംപ്യന്‍മാര്‍ ആയപ്പോഴെല്ലാം ഗംഭീര്‍ ടീമിനൊപ്പം ഉണ്ടായിരുന്നു. 2012ലും 2014ലും ട്രോഫി ഉയര്‍ത്തിയ നായകന്‍. കഴിഞ്ഞ സീസണില്‍ പരിശീലകനായും ഗംഭീര്‍ കൊല്‍ക്കത്തയെ ചാംപ്യന്‍മാരാക്കി. മുന്‍താരം ചന്ദ്രകാന്ത് പണ്ഡിറ്റും സഹപരിശീലകനായി ഓട്ടിസ് ഗിബ്സണും ഉപദേഷ്ടാവായി ഡ്വയിന്‍ ബ്രാവോയും ഉണ്ട്. 

മെഗാതാരലേലത്തില്‍ വെങ്കിടേഷ് അയ്യര്‍ക്കൊപ്പം റിങ്കു സിംഗ്, ആന്ദ്രേ റസല്‍, സുനില്‍ നരൈന്‍, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, രമണ്‍ദീപ് സിംഗ് എന്നിവരെ നിലനിര്‍ത്തിയ കൊല്‍ക്കത്തയുടെ കോര്‍ ടീമില്‍ കാര്യമായ മാറ്റമില്ല. മോയിന്‍ അലി, ഉമ്രാന്‍ മാലിക്, ക്വിന്റണ്‍ ഡി കോക്ക്, റോവ്മാന്‍ പവല്‍, മനീഷ് പാണ്ഡേ, സ്പെന്‍സര്‍ ജോണ്‍സണ്‍, റഹ്‌മത്തുള്ള ഗുര്‍ബാസ്, ആന്റിച് നോര്‍കിയ, ഹര്‍ഷിത് റാണ എന്നിവരടക്കം പതിനഞ്ചുപേര്‍ കൂടി സ്‌ക്വാഡിലേക്ക് എത്തുകയും ചെയ്തു. ശ്രേയസ് അയ്യര്‍ക്കൊപ്പം മിച്ചല്‍ സ്റ്റാര്‍ക്ക് ഫില്‍ സോള്‍ട്ട്, നിതിഷ് റാണ എന്നിവരാണ് ടീം വിട്ട പ്രധാന താരങ്ങള്‍. കൊല്‍ക്കത്തയുടെ ഭാഗ്യമായ ഗൗതം ഗംഭീറും ഇക്കുറി ടീമിനൊപ്പമില്ല. 

ഐപിഎല്‍ 18-ാം സീസണ് ഇനി 11 ദിവസമാണ് ബാക്കിയുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ 14  മത്സരങ്ങളുള്ള കൊല്‍ക്കത്തയ്ക്ക് ഏഴ് വീതം ഹോം ആന്‍ഡ് എവേ പോരാട്ടങ്ങള്‍. മാര്‍ച്ച് 22ന് ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയുടെ എതിരാളികള്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. കിരീടം നിലനിര്‍ത്തുകയെന്ന വലിയ വെല്ലുവിളിയുമായാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇറങ്ങുന്നത്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, മറ്റുള്ളവരിലേക്ക് എത്തിക്കുക.

Ajinkya Rahane is the new captain of Kolkata Knight Riders for IPL 2025, replacing Shreyas Iyer. KKR aims for their fourth title under Rahane's leadership, with Gautam Gambhir as coach. The team retains key players and adds new talent.

#IPL2025, #KKR, #AjinkyaRahane, #Cricket, #SportsNews, #GautamGambhir

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub