city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Cricket | ഐപിഎല്‍ 2025: ഡല്‍ഹിയുടെ ക്യാപ്റ്റനാകാനില്ലെന്ന് രാഹുല്‍; പകരം വരുന്നത് ആരായിരിക്കും?

Photo Credit: X/K L Rahul

● 2020-24 വരെ രണ്ടു ടീമുകളെയാണ് രാഹുല്‍ നയിച്ചത്. 
● അക്സര്‍ പട്ടേല്‍ ഡല്‍ഹിയുടെ ക്യാപ്റ്റനായേക്കും.
● ഡല്‍ഹി ഇതുവരെ നായകനെ പ്രഖ്യാപിച്ചിട്ടില്ല. 

ന്യൂഡല്‍ഹി: (KasargodVartha) ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ഐസിസി കലാശപ്പോരില്‍ ന്യൂസിലാന്‍ഡിനെ നാല് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ചാംപ്യന്‍സ് ട്രോഫി കിരീടം വീണ്ടെടുത്തത്. ആധികാരികമായിട്ടായിരുന്നു ടൂര്‍ണമെന്റില്‍ നീലപ്പടയുടെ വിജയം. ടി20 ലോകകപ്പുപോലെത്തന്നെ ഒരു മത്സരം പോലും തോല്‍ക്കാതെ കലാശപ്പോരിനെത്തിയാണ് കപ്പുയര്‍ത്തിയത്. ടീമിനുള്ളിലെ എല്ലാ താരങ്ങളും ഇന്ത്യയ്ക്കായി മികവ് പുലര്‍ത്തുകയുണ്ടായി. 

രോഹിത് ശര്‍മയുടെ (76) അര്‍ധ സെഞ്ച്വറിയും ശ്രേയസ് അയ്യരുടേയും (48) കെ എല്‍ രാഹുലിന്റേയും (34) ബാറ്റിങ് പ്രകടനങ്ങളും സ്പിന്നര്‍മാരുടെ മിന്നും ബൗളിങ്ങുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഏഴ് വിക്കറ്റിന് 251 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ആറ് പന്തും നാല് വിക്കറ്റും ബാക്കി നിര്‍ത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇത്തവണ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കാനില്ലെന്ന് കെ എല്‍ രാഹുല്‍ വ്യക്തമാക്കിയതായി സൂചന. 

ഒരു കളിക്കാരനെന്ന നിലയില്‍ ടീമിന് സംഭാവന നല്‍കാനാണ് താത്പ്പര്യമെന്നാണ് രാഹുല്‍ വ്യക്തമാക്കിയതെന്നാണ് സൂചന. പഞ്ചാബിലും ലക്നൗവിലും നായകനായിരുന്ന രാഹുല്‍ ഡല്‍ഹിയെ നയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതെല്ലാം തള്ളുകയാണ് താരം. 14 കോടിക്കാണ് കെ.എല്‍ രാഹുലിനെ ഡെല്‍ഹി ടീമിലെത്തിച്ചത്. 

2020-24 വരെ രണ്ടു ടീമുകളെയാണ് രാഹുല്‍ നയിച്ചത്. 2020, 2021 ല്‍ പഞ്ചാബ് കിംഗ്സിനെയും 2023, 2024 സീസണില്‍ ലക്നൗവിനെയും നയിച്ചു. 2023ല്‍ പരിക്ക് കാരണം പാതി സീസണ്‍ രാഹുലിന് നഷ്ടമായെങ്കിലും ടീം പ്ലേ ഓഫിലെത്തി. എന്നാല്‍ 24ല്‍ ഏഴാം സ്ഥാനത്തായിരുന്നു. 64 മത്സരങ്ങളില്‍ 31 വീതം തോല്‍വിയും ജയവുമാണുള്ളത്.

അതേസമയം, താരത്തിന് പകരം ചാമ്പ്യന്‍സ് ട്രോഫിയില്‍ തിളങ്ങിയ അക്സര്‍ പട്ടേല്‍ ഡല്‍ഹിയുടെ ക്യാപ്റ്റനായേക്കും. 16.50 കോടി രൂപയ്ക്കാണ് അക്സര്‍ പട്ടേലിന് ഡല്‍ഹി നിലനിര്‍ത്തിയത്. സയിദ് മുഷ്താഖ് അലിയില്‍ ഗുജറാത്തിനെ നയിച്ചത് അക്സര്‍ പട്ടേലായിരുന്നു. ഡല്‍ഹി ഇതുവരെ നായകനെ പ്രഖ്യാപിച്ചിട്ടില്ല. ഇന്‍ഡോ ഏഷ്യന്‍ ന്യുസ് സര്‍വീസ് ആണ് ക്യാപ്റ്റന്‍സി സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

KL Rahul is likely to step down from Delhi Capitals captaincy for IPL 2025, preferring to contribute as a player. Axar Patel is expected to replace him as captain. Axar has previously led Gujarat in the Syed Mushtaq Ali Trophy.

#IPL2025, #DelhiCapitals, #KLRahul, #AxarPatel, #Cricket, #SportsNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub