Schemes | വനിതാ ദിനം: സ്ത്രീകളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സാമ്പത്തികമായി ശാക്തീകരിക്കുന്നതിനുമായി നിരവധി പദ്ധതികള്‍, അറിഞ്ഞിരിക്കാം
● പൊതു ഇടങ്ങളിലെ സുരക്ഷക്കായി മഹിളാ പോലീസ് വോളന്റിയര്‍മാര്‍.
● ബുദ്ധിമുട്ടുകള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി വനിതാ ഹെല്‍പ്പ് ലൈന്‍.
● സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ ലോണ്‍ സൗകര്യവുമായി പ്രധാന് മന്ത്രി മുദ്ര യോജന.
● പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും സംരക്ഷണവും ലക്ഷ്യമാക്കി ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ.
ന്യൂഡല്‍ഹി: (KasargodVartha) അന്താരാഷ്ട്ര വനിതാ ദിനത്തില്‍ (മാര്‍ച്ച് - 8) സ്ത്രീകളുടെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനും ലിംഗ സമത്വ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും നല്ല മാറ്റത്തിനായി വാദിക്കുന്നതിനുമായി ലോകമെമ്പാടും വിവിധ പരിപാടികളും പ്രവര്‍ത്തനങ്ങളും സംരംഭങ്ങളും സംഘടിപ്പിക്കുന്നു. പാനല്‍ ചര്‍ച്ചകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ആര്‍ട്ട് എക്‌സിബിഷനുകള്‍, ഫിലിം പ്രദര്‍ശനങ്ങള്‍, മാര്‍ച്ചുകള്‍, സോഷ്യല്‍ മീഡിയ കാമ്പെയ്നുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അത്തരത്തില്‍ സ്ത്രീകളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സാമ്പത്തികമായി ശാക്തീകരിക്കുന്നതിനുമായി നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരും പുറത്തിറക്കിയിട്ടുണ്ട്.
സാമ്പത്തിക സഹായം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികളാണ് യുപിഎ സര്‍ക്കാരും നരേന്ദ്ര മോദി സര്‍ക്കാരും അതരിപ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് നിലവിലുള്ളത്. സ്വന്തമായി സംരംഭം ആരംഭിക്കുന്നതിനടക്കമുള്ള പദ്ധതികളുടെ.
മഹിള കെയര്‍ യോജന, മഹിളാ സമൃദ്ധി യോജന, പ്രധാനമന്ത്രി മാതൃ വന്ദന യോജന, സൗജന്യ തയ്യല്‍ മെഷീന്‍ പദ്ധതി, മഹിളാ ശക്തി കേന്ദ്ര പദ്ധതി, സുകന്യ സമൃദ്ധി യോജന, മുദ്ര വായ്പ എന്നിങ്ങനെയുള്ള നിരവധി പദ്ധതികളാണ് നിലവിലുള്ളത്. സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള നിര്‍ണായക ചുവടുകളാണ് ഈ പദ്ധതികള്‍.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമ്പന്നമായ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ പദ്ധതികള്‍ സഹായിക്കും. സ്ത്രീകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ള ചില പദ്ധതികള്‍ ഈ വനിതാ ദിനത്തില്‍ പരിചയപ്പെടാം.
പ്രധാന് മന്ത്രി മുദ്ര യോജന (പിഎംഎംവൈ): വനിതാ മൈക്രോ സംരംഭകര്‍ക്ക് ബിസിനസ് ആരംഭിക്കാനും അവരെ സാമ്പത്തികവും സാമൂഹികമായും സഹായിക്കാനുമുള്ള പദ്ധതിയാണ് പ്രധാനമന്ത്രി മുദ്ര യോജന. സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ ലോണ്‍ സൗകര്യം പദ്ധതിയുടെ ഭാഗമായി ലഭ്യമാകും.
മഹിളാ ശക്തി കേന്ദ്രം: വിവിധ സര്‍ക്കാര്‍ പദ്ധതികളെയും സംരംഭങ്ങളെയും കുറിച്ചുള്ള വിവരങ്ങളും പിന്തുണയും സ്ത്രീകള്‍ക്ക് നല്‍കിക്കൊണ്ട് ഏകജാലക കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നതാണ് മഹിളാ ശക്തി കേന്ദ്രം.
ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും സംരക്ഷണവും ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ. കുട്ടികളുടെ ലിംഗാനുപാതം മെച്ചപ്പെടുത്താനും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
മഹിളാ പോലീസ് വോളന്റിയര്‍മാര്‍ (എംപിവികള്‍): സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും പൊതു ഇടങ്ങളില്‍ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പദ്ധതിയാണ് മഹിളാ പോലീസ് വോളന്റിയര്‍.
സുകന്യ സമൃദ്ധി യോജന: ആകര്‍ഷകമായ പലിശ നിരക്കുകളും നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളുടെ ഭാവി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന.
സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ: സ്ത്രീക സംരംഭകര്‍ക്ക് വായ്പയും പിന്തുണയും നല്‍കുകയെന്ന ലക്ഷ്യത്തോടെ 2016 ഏപ്രില്‍ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പദ്ധതി. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി - പട്ടികവര്‍ഗ സമൂഹങ്ങളെയും വനിതകളേയും സംരംഭ മേഖലയിലേക്ക് കൈപിടിച്ച് കൊണ്ടുവരികയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
നൈപുണ്യ ഇന്ത്യ ദൗത്യം: വ്യവസായവുമായി ബന്ധപ്പെട്ട് സ്ത്രീകളെ കൂടുതല്‍ സജ്ജമാക്കുകയും തൊഴില്‍ രംഗത്ത് സജീവമാക്കുകയും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് നൈപുണ്യ ഇന്ത്യ ദൗത്യം.
വണ്‍ - സ്റ്റോപ്പ് സെന്റര്‍ സ്‌കീം: അക്രമത്തിനിരയായ സ്ത്രീകള്‍ക്ക് വൈദ്യസഹായം, നിയമസഹായം, കൗണ്‍സിലിങ് എന്നിവ ഉള്‍പ്പെടെയുള്ള സംയോജിത പിന്തുണ വാഗ്ദാനം ചെയ്യുന്നതാണ് വണ്‍ - സ്റ്റോപ്പ് സെന്റര്‍ സ്‌കീം.
വനിതാ ഹെല്‍പ്പ് ലൈന്‍: ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി ഉടനടി സഹായം നല്‍കുന്നതിനും ബന്ധപ്പെട്ട സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമായിട്ടുള്ള ഒന്നാണ് വനിതാ ഹെല്‍പ്പ് ലൈന്‍.
പദ്ധതികളെ കുറിച്ചുള്ള ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
On International Women's Day, it's important to recognize the various government schemes available to empower women in India. These schemes cover areas like financial assistance, education, and skill development, aiming to improve their lives and create a more equitable society.
#WomensDay, #WomensEmpowerment, #GovernmentSchemes, #India, #Women, #IWD2024