Jobs | പ്രതിരോധ കമ്പനിയിൽ സർക്കാർ ജോലിക്ക് വമ്പൻ അവസരം; ഇപ്പോൾ തന്നെ അപേക്ഷിക്കൂ; അറിയേണ്ടതല്ലാം
ഉദ്യോഗാർത്ഥികൾ എഴുത്തുപരീക്ഷയിൽ വിജയിക്കേണ്ടതുണ്ട്
ന്യൂഡെൽഹി: (KasargodVartha) ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ഡിപ്ലോമ ടെക്നീഷ്യൻ മുതൽ ഓപ്പറേറ്റർ വരെയുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ജൂൺ 12 വരെ ഔദ്യോഗിക വെബ്‌സൈറ്റായ www(dot)hal-india(dot)co(dot)inൽ അപേക്ഷാ സമർപ്പിക്കാം. റിക്രൂട്ട്‌മെൻ്റിലൂടെ മൊത്തം 182 തസ്തികകളിലേക്കാണ് നിയമനം നടത്തുക.
ഒഴിവുകളുടെ എണ്ണം
ഡിപ്ലോമ ടെക്നീഷ്യൻ (മെക്കാനിക്കൽ) - 29
ഡിപ്ലോമ ടെക്‌നീഷ്യൻ (ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്/ഇൻസ്ട്രുമെൻ്റേഷൻ) - 17
ഓപ്പറേറ്റർ (ഫിറ്റർ) - 105
ഓപ്പറേറ്റർ (ഇലക്ട്രീഷ്യൻ) - 26
ഓപ്പറേറ്റർ (മെഷീനിസ്റ്റ്) - 2
ഓപ്പറേറ്റർ (വെൽഡർ) - 1
ഓപ്പറേറ്റർ (ഷീറ്റ് മെറ്റൽ വർക്കർ) - 2
യോഗ്യത
ഡിപ്ലോമ ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന്, അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിംഗ് ബിരുദം നേടിയിരിക്കണം. അതേസമയം ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റുള്ള ഉദ്യോഗാർത്ഥികൾക്ക് ഓപ്പറേറ്റർ തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന സമയത്ത്, കുറഞ്ഞ പ്രായം 18 വയസും പരമാവധി 28 വയസും ആയിരിക്കണം.
എങ്ങനെ അപേക്ഷിക്കാം
• ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
• ഇതിന് ശേഷം ഹോംപേജിൽ കാണുന്ന റിക്രൂട്ട്‌മെൻ്റ് വിഭാഗത്തിലേക്ക് പോകുക.
• അപേക്ഷിക്കുന്നതിന് മുമ്പ്, നിങ്ങൾ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കണം.
• രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക, തുടർന്ന് ആവശ്യപ്പെട്ട എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവം പൂരിപ്പിക്കുക.
• എല്ലാ വിവരങ്ങളും നൽകിയ ശേഷം, ആവശ്യമായ രേഖകൾ ശരിയായ വലുപ്പത്തിൽ അപ്‌ലോഡ് ചെയ്യുക.
• സമർപ്പിക്കുക. പ്രിൻ്റൗട്ട് എടുത്ത് ഭാവിയിലെ ഉപയോഗത്തിനായി സൂക്ഷിക്കുക.
തിരഞ്ഞെടുപ്പ്
ഈ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന്, ഉദ്യോഗാർത്ഥികൾ എഴുത്തുപരീക്ഷയിൽ വിജയിക്കേണ്ടതുണ്ട്. ഇതിനുശേഷം, രേഖകൾ പരിശോധിച്ച ശേഷം അന്തിമ മെറിറ്റ് ലിസ്റ്റ് പുറത്തുവിടും. എഴുത്തുപരീക്ഷയിൽ മൂന്ന് ഭാഗങ്ങൾ ഉണ്ടായിരിക്കും. ഇതിൽ ജനറൽ അവയർനസ്, റീസണിംഗ്, ഇംഗ്ലീഷ്, ട്രേഡ് എന്നിവയുമായി ബന്ധപ്പെട്ട മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ചോദിക്കും. ഈ പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടാകില്ല. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.