Hajj Bhavan | മംഗളൂരു ഹജ്ജ് ഭവന് 10 കോടി അനുവദിച്ചു; 'ശിലാസ്ഥാപനം ഉടൻ,' മന്ത്രി റഹീം ഖാൻ
മംഗളൂരു: (www.kasargodvartha.com) ഹജ്ജ് ഭവൻ നിർമ്മിക്കാൻ കർണാടക സർക്കാർ 10 കോടി രൂപ അനുവദിച്ചതായി മംഗളൂരു വകുപ്പ് മന്ത്രി റഹീം ഖാൻ പറഞ്ഞു. ജില്ല വഖഫ് ഉപദേശക സമിതി ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മംഗളൂറു രാജ്യാന്തര വിമാനത്താവള പരിസരത്ത് കെഞ്ചാറിലെ രണ്ടേക്കറിൽ ശിലാസ്ഥാപനം ഉടനെ നടത്തും. സ്വീകരണത്തിൽ ഡോ. യേനപോയ അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. ഉഡുപ്പി സംയുക്ത ഖാദി അൽഹാജ് എം അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി ഉദ്ഘാടനം ചെയ്‌തു.
നിയമസഭ സ്പീകർ യൂടി ഖാദർ, മന്ത്രി സമീർ അഹ്‌മദ് ഖാൻ, മുഖ്യമന്ത്രിയുടെ പൊളിറ്റികൽ സെക്രടറി നസീർ അഹ്‌മദ്, ദക്ഷിണ കന്നട-കാസർകോട് ചെമ്പരിക്ക ഖാദി ത്വാഖ അഹ്‌മദ് മുസ്‌ലിയാർ, ഉഡുപ്പി-ദക്ഷിണ കന്നട മുസ്‌ലിം സെൻട്രൽ കമിറ്റി പ്രസിഡൻഡ് ഹാജി കെഎസ് മുഹമ്മദ് മസൂദ്, കെപിസിസി ജനറൽ സെക്രടറി ഇനായത്ത് അലി, വഖഫ് ബോർഡ് മുൻ ചെയർമാൻ എൻകെഎം ശാഫി സഅദി, ഐവൻ ഡിസൂസ, ശാന്തി പ്രകാശൻ മാനേജർ മുഹമ്മദ് കുഞ്ഞി, ഡോ. അബ്ദുറഷീദ് സൈനി കാമിൽ, റഫീക്ക് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. എസ്എ റഷീദ് ഹാജി സ്വാഗതവും മുംതാസ് അലി നന്ദിയും പറഞ്ഞു.
Keywords: News, Malayalam News, Mangalore News, National News, Hajj Bhavan, Government allocated 10 crore rupees for the construction of a Hajj Bhavan in Mangalore.