Gold Price | സ്വർണവില വീണ്ടും കൂടി; 2 ദിവസത്തിനിടെ പവന് 360 രൂപയുടെ വർധനവ്
* പവന് 53,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ചൊവ്വാഴ്ച (28.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6685 രൂപയിലും പവന് 53,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5550 രൂപയും പവന് 44,400 രൂപയാണ് നിരക്ക്. വെള്ളിക്കും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ വർധിച്ച് 100 രൂപയായി ഉയർന്നു.
തിങ്കളാഴ്ച (27.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6665 രൂപയിലും പവന് 53,320 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 5540 രൂപയും പവന് 44320 രൂപയുമായിരുന്നു നിരക്ക്. എന്നാൽ തിങ്കളാഴ്ച വെള്ളിവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയായിരുന്നു വിപണി വില.
ഇക്കഴിഞ്ഞ മെയ് 20നാണ് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6890 രൂപയിലും പവന് 55,120 രൂപയിലുമാണ് അന്ന് വ്യാപാരം നടന്നത്. എന്നാൽ ശേഷം സ്വർണവില ഇടിയുകയായിരുന്നു. ചൊവ്വാഴ്ച 480 രൂപയും, വ്യാഴാഴ്ച 800 രൂപയും, വെള്ളിയാഴ്ച 720 രൂപയും കുറഞ്ഞതോടെ നാല് ദിവസത്തിനിടെ മാത്രം പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിരക്ക് വർധനവുണ്ടായത്. രണ്ട് ദിവസത്തിനിടെ 360 രൂപയാണ് പവന് കൂടിയത്.
സ്വർണവിലയിലെ മാറ്റങ്ങൾ (പവന്)
മെയ് 1 - 52,440 രൂപ
മെയ് 2 - 53,000 രൂപ
മെയ് 3 - 52,600 രൂപ
മെയ് 4 - 52,680 രൂപ
മെയ് 5 - 52,680 രൂപ
മെയ് 6 - 52,840 രൂപ
മെയ് 7 - 53,080 രൂപ
മെയ് 8 - 53,000 രൂപ
മെയ് 9 - 52,920 രൂപ
മെയ് 10 - 54,040 രൂപ
മെയ് 11 - 53,800 രൂപ
മെയ് 12 - 53,800 രൂപ
മെയ് 13 - 53,720 രൂപ
മെയ് 14 - 53,400 രൂപ
മെയ് 15 - 53,720 രൂപ
മെയ് 16 - 54,280 രൂപ
മെയ് 17 - 54,080 രൂപ
മെയ് 18 - 54,720 രൂപ
മെയ് 19 - 54,720 രൂപ
മെയ് 20 - 55,120 രൂപ
മെയ് 21 - 54,640 രൂപ
മെയ് 22 - 54,640 രൂപ
മെയ് 23 - 53,840 രൂപ
മെയ് 24 - 53,120 രൂപ
മെയ് 25 - 53,120 രൂപ
മെയ് 26 - 53,120 രൂപ
മെയ് 27 - 53,320 രൂപ
മെയ് 28 - 53,480 രൂപ