Explosion | ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വകാര്യ വസതിയില്‍ സ്‌ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകള്‍ പൊട്ടിത്തെറിച്ചു
● ആക്രമണത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
● സ്‌ഫോടനം നടക്കുമ്പോള്‍ നെതന്യാഹുവും കുടുംബവും വസതിയിലുണ്ടായിരുന്നില്ല.
● ബോംബുകള്‍ വീടിന്റെ മുറ്റത്താണ് പതിച്ചത്.
● പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
ജറുസലം: (KasargodVartha) ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വകാര്യ വസതിയില്‍ സ്‌ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകള്‍ പൊട്ടിത്തെറിച്ചു നെതന്യാഹുവിന്റെ സ്വകാര്യ വസതിയില്‍ സ്‌ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകള്‍ പൊട്ടിത്തെറിച്ചു. ഞായറാഴ്ച പുലര്‍ചെയാണ് സംഭവം. ആക്രമണത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
സ്‌ഫോടനം നടക്കുമ്പോള്‍ നെതന്യാഹുവും കുടുംബവും വസതിയിലുണ്ടായിരുന്നില്ല. സ്‌ഫോടനശേഷി കുറഞ്ഞ ബോംബുകള്‍ വീടിന്റെ മുറ്റത്താണ് പതിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
BREAKING:
— Megatron (@Megatron_ron) November 16, 2024
🇮🇱 Netyanahu house was targeted again
2 light bombs were identified that were shot close to Netanyahu's house in Caesarea and landed in the courtyard of the house.
Netyanahu and his family members were not present at the house at the time of the incident. (Shin Bet… pic.twitter.com/uGeFFvcavA
ഇസ്രാഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് സംഭവത്തെ അപലപിച്ചു. അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരോട് സംസാരിച്ചതായും അടിയന്തര നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം എക്‌സില്‍ കുറിച്ചു. വീണ്ടും ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് യായിര്‍, ലാപ്പിഡ് നാഷണല്‍ യൂണിറ്റി ചെയര്‍മാന്‍ ബെന്നി ഗാന്റ്‌സ് എന്നിവരും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ വധിക്കാനും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കാനുമായി അടുത്തിടെ നടന്ന സംഭവങ്ങളുടെ തുടര്‍ചയാണ് പുതിയ ആക്രമണമെന്നും നീതിന്യായ മന്ത്രി യാരിവ് ലെവിന്‍ പറഞ്ഞു.
ഹമാസ് തലവന്‍ യഹ്യ സിന്‍വറിനെ കൊലപ്പെടുത്തിയതിനു തിരിച്ചടിയായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ വസതിക്കു നേരെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 19ന് ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ടെല്‍ അവീവിനു തെക്കുള്ള സീസേറിയയിലെ നെതന്യാഹുവിന്റെ അവധിക്കാല വസതിക്കു നേരെയായിരുന്നു ആക്രമണം. സംഭവ സമയത്ത് നെതന്യാഹുവും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല.
ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. വസതിക്ക് നാശനഷ്ടവും സംഭവിച്ചു. അടുത്തിടെ നെതന്യാഹു സഞ്ചരിച്ചിരുന്ന വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് സെപ്റ്റംബറില്‍ ബെന്‍ ഗൂരിയന്‍ വിമാനത്താവളത്തിന് നേരെ ഹൂതി മിസൈല്‍ ആക്രമണവും നടന്നിരുന്നു.
#Netanyahu #IsraelAttack #Jerusalem #SecurityBreach #Investigation #LightBomb