city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

BORG | സോഷ്യല്‍ മീഡിയയിലെ അപകടകരമായ 'ബോര്‍ഗ്' ട്രെന്‍ഡിനെതിരെ മുനറിയിപ്പുമായി വിദഗ്ധര്‍; പാര്‍ശ്വഫലങ്ങള്‍ ഇതാ

Borg
ബ്ലാക്ക് ഔട്ട് റേജ് ഗാലന്‍ എന്നതിന്റെ ചുരുക്കരൂപമാണ് ബോര്‍ഗ്

ന്യൂഡെല്‍ഹി: (KasargodVartha) വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രശസ്തി നേടിയ 'ബോര്‍ഗ്' എന്നറിയപ്പെടുന്ന അപകടകരമായ മദ്യപാന പ്രവണതയെക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി രംഗത്ത്. ബ്ലാക്ക് ഔട്ട് റേജ് ഗാലന്‍ (Black Out Rage Gallon) എന്നതിന്റെ ചുരുക്കരൂപമാണ് ബോര്‍ഗ് (BORG). സാധാരണയായി വലിയ ജാറുകളില്‍ ഇത് തയ്യാറാക്കുന്നു. ഇതില്‍ വോഡ്ക, വെള്ളം, രുചി കൂട്ടുന്ന പാനീയങ്ങള്‍, ഇലക്ട്രോലൈറ്റ് മിശ്രിതങ്ങള്‍ എന്നിവ ചേര്‍ക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ച ഈ പാനീയം ചെറുപ്പക്കാരുടെ ഇടയില്‍ വളരെ പ്രചാരത്തിലുണ്ട്. നാഷണല്‍ ക്യാപിറ്റല്‍ പൊയ്സന്‍ സെന്റര്‍ പറയുന്നതനുസരിച്ച്, ഡാര്‍ട്ടീസ് എന്നറിയപ്പെടുന്ന പകല്‍ പാര്‍ട്ടികളില്‍ സാധാരണയായി ബോര്‍ഗ് മദ്യം കാണപ്പെടുന്നു.

ദൂഷ്യവശങ്ങള്‍ ഏറെ

അമിത മദ്യപാനം:
ഒരു ബോര്‍ഗ് ജാറില്‍ ധാരാളം മദ്യ അടങ്ങിയിരിക്കും. ഇത് അമിത മദ്യപാനത്തിലേക്ക് നയിച്ചേക്കാം. 

ആരോഗ്യ പ്രശ്‌നങ്ങള്‍:
അമിത മദ്യപാനം മൂലം മദ്യവിഷബാധ, ഛര്‍ദ്ദി, വയറുവേദന, തലവേദന തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം
 
അപകട സാധ്യത:
ബോര്‍ഗ് കഴിച്ച് മയക്കത്തിലാകുന്നത് വഴി അപകടങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കുന്നു.

മരണം പോലും സംഭവിക്കാം:
ചില കേസുകളില്‍ മദ്യപാനം മൂലം മരണം പോലും സംഭവിക്കാവുന്ന അവസ്ഥയുണ്ട്.

കരള്‍:  
കരളിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

മസ്തിഷ്‌കം:  
മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ഓര്‍മ്മക്കുറവ്, മാനസിക പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

ഹൃദയം:  
രക്താതിസമ്മര്‍ദ്ദം കൂട്ടുകയും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മദ്യപാനം ഒരു ദൂഷ്യവശമാണ്. സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പോകാതെ, നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ആരോഗ്യത്തിനു വേണ്ടി  മദ്യപാനം ഒഴിവാക്കുക.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia