city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Environment | പരിസ്ഥിതി ദിനം: വൃക്ഷതൈ നടുന്നതിന്റെ ചിത്രമോ വീഡിയോയോ അയച്ച് തരൂ; നിങ്ങൾക്കും അവസരം

Environment

ജൂൺ ഏഴിന് മുമ്പായി പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം വാട്‌സ്ആപ് വഴി അയക്കുക.

കാസര്‍കോട്: (KasaragodVartha) ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനവും, ഈ ഒരാഴ്ച പരിസ്ഥിതി വാരവും ആചരിക്കുമ്പോൾ 'നല്ല നാളേക്കായി കരുതൽ' എന്ന പേരില്‍ കാസർകോട് വാർത്ത മത്സരം സംഘടിപ്പിക്കുന്നു. വൃക്ഷതൈ നടുന്നതിന്റെ ചിത്രം അല്ലെങ്കിൽ വീഡിയോ അയച്ച് സമ്മാനം നേടാനാണ് അവസരം. ഭൂമി നമ്മുടെ ഏക വീടാണ്, അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അത് ഓർമപ്പെടുത്തുകയാണ് മത്സരത്തിന്റെ ലക്ഷ്യം.
     
മത്സരം ഇങ്ങനെ

വീഡിയോയ്ക്കും ചിത്രത്തിനും വേറെ വേറെയായിരിക്കും മത്സരം. വീഡിയോയുടെ ദൈർഘ്യം 30 സെകൻഡിൽ കൂടാൻ പാടില്ല. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂൺ ഏഴിന് (വെള്ളിയാഴ്ച) രാത്രി ഒമ്പത് മണിക്ക് മുമ്പായി പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം വൃക്ഷതൈ നടുന്നതിന്റെ ചിത്രം അല്ലെങ്കിൽ വീഡിയോ https://wa.me/918078726731 എന്ന നമ്പറിലേക്ക് വാട്‌സ്ആപ് വഴി അയക്കുക.

കാസര്‍കോട് വാര്‍ത്തയുടെ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ ഇവ പോസ്റ്റ് ചെയ്യും. ഫേസ്ബുകിലും ഇന്‍സ്റ്റഗ്രാമിലും കൂടി ലഭിക്കുന്ന ലൈകുകള്‍ കൂട്ടി ഏറ്റവും കൂടുതല്‍ ലൈക് നേടുന്ന ആദ്യത്തെ മൂന്ന് പേർ വീതമായിരിക്കും വിജയികള്‍. ജൂൺ എട്ടിന് (ശനിയാഴ്ച) രാവിലെ 11 മണിമുതലായിരിക്കും ഫോടോയും വീഡിയോയും പോസ്റ്റ് ചെയ്യുക. ജൂൺ 10ന് (തിങ്കളാഴ്ച) വൈകീട്ട് അഞ്ച് മണിക്ക് സമയം അവസാനിക്കും. അതുവരെയുള്ള ലൈകുകള്‍ ആയിരിക്കും പരിഗണിക്കുക.

Environmental Day

നിബന്ധനകള്‍

മത്സര സംബന്ധമായ എല്ലാ തീരുമാനങ്ങളും കാസര്‍കോട് വാര്‍ത്തയുടെ അഡ്മിന്‍ പാനലില്‍ നിക്ഷിപ്തമായിരിക്കും. മത്സരം റദ്ദ് ചെയ്യാനോ നിയമങ്ങളില്‍ മാറ്റം വരുത്താനോ അഡ്മിന്‍ പാനലിന് പൂര്‍ണമായും അധികാരം ഉണ്ടായിരിക്കുന്നതാണ്. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ജൂൺ അവസാനവാരം നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുന്നതാണ്.

അയക്കേണ്ട വാട്സ്ആപ് നമ്പർ: +918078726731

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia