Qatar | ആഘോഷങ്ങള്‍ക്കായി 11 ദിനങ്ങള്‍; ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു
● മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ ഏഴ് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
● ഏപ്രില്‍ എട്ട് മുതല്‍ പ്രവൃത്തി ദിവസമായിരിക്കും.
● അനിവാര്യമായി പ്രവര്‍ത്തിക്കേണ്ട മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ക്രമീകരണങ്ങളോടെ തുറക്കും.
ദോഹ: (KasargodVartha) ഖത്തറിലെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍ക്കായി ഖത്തറില്‍ 11 ദിവസം വരെ അവധി പ്രഖ്യാപിച്ചിരിക്കുന്നു. ഈ അവധി ദിനങ്ങള്‍ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറം പകരുമെന്ന് പ്രതീക്ഷിക്കുന്നു.
മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെയാണ് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചത്. അമീരി ദിവാനിയുടെ അറിയിപ്പ് പ്രകാരം രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍, പൊതു സ്ഥാപനങ്ങള്‍ക്കും ഒന്‍പത് ദിവസത്തെ അവധിയാണ് ലഭിക്കുക. ഏപ്രില്‍ 8 മുതല്‍ പ്രവൃത്തി ദിവസമായിരിക്കും.
ഔദ്യോഗികമായി 9 ദിവസത്തെ അവധിയാണെങ്കിലും വാരാന്ത്യങ്ങള്‍ കൂടി ചേര്‍ത്താല്‍ 11 ദിവസത്തെ അവധി ലഭിക്കും. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി (ക്യുഎഫ്എംഎ) എന്നിവയുടെ അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പിന്നീട് പ്രഖ്യാപിക്കും.
ഖത്തര്‍ കലണ്ടര്‍ ഹൗസിന്റെ അറിയിപ്പ് പ്രകാരം ഞായറാഴ്ചയാണ് ഖത്തറില്‍ ഈദുല്‍ ഫിത്വര്‍. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാധാരണയായി 3 ദിവസമാണ് ഈദ് അവധി നല്‍കുന്നത്. എന്നാല്‍ ചില സ്വകാര്യ സ്ഥാപനങ്ങള്‍ 4-5 ദിവസങ്ങള്‍ വരെ അവധി നല്‍കുന്നുണ്ട്. പൊതു അവധി ദിവസങ്ങളിലും അത്യാവശ്യമായി പ്രവര്‍ത്തിക്കേണ്ട മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ചില ക്രമീകരണങ്ങളോടെ പ്രവര്‍ത്തിക്കും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
Qatar has announced up to 11 days of holiday for Eid Al-Fitr, starting from March 30 to April 7, with government institutions receiving 9 days. Financial institutions' holiday will be announced later.
#QatarEid, #EidHoliday, #QatarNews, #EidAlFitr, #Qatar, #Holiday