city-gold-ad-for-blogger

Sensation | ക്രിസ്മസ് കരോളിലെ പൊലീസുകാരുടെ നൃത്തം കണ്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ; തരംഗമായി വീഡിയോ

Cops Steal the Show with Viral Christmas Carol Dance
Photo Credit: Screenshot from a Instagram video by Jobin John

● 'ഏയ് ബനാനേ...' ഗാനത്തിന്റെ ഈണത്തില്‍ ഇറങ്ങിയ ക്രിസ്മസ് ഗാനം.
● പൊലീസുകാര്‍ക്ക് പിന്തുണയുമായി ഒട്ടേറെപേര്‍ രംഗത്തെത്തി.
● 'സ്റ്റെപ് ഒരു രക്ഷയുമില്ല പൊളി ഐറ്റം'.

പത്തനംതിട്ട: (KasargodVartha) കാക്കിക്കുള്ളിലെ കലാകാരന്‍മാരെ കണ്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ. പൊലീസ് സ്റ്റേഷനിലെ ക്രിസ്മസ് ആഘോഷത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. പത്തനംതിട്ട കോയിപ്രം പൊലീസ് സ്റ്റേഷനിലായിരുന്നു ആഘോഷം. പുല്ലാട് Y's Men ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് കരോളിലെ പൊലീസുകാരുടെ നൃത്തമാണ് വൈറലായിരിക്കുന്നത്.

വാഴ സിനിമയിലെ 'ഏയ് ബനാനേ... ' എന്ന ട്രെന്‍ഡിങ് ഗാനത്തിിന്റെ ഈണത്തില്‍ ഉള്ളതായിരുന്നു ക്രിസ്മസ് ഗാനം. ഇതിനൊപ്പമായിരുന്നു മതിമറന്നുള്ള പൊലീസുകാരുടെ ഡാന്‍സ്. അതിവേഗമാണ് ഇതിന്റെ വീഡിയോ വൈറലായത്. 

പിന്നാലെ നിരവധിപ്പേര്‍ പൊലീസുകാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. സ്റ്റെപ് ഒരു രക്ഷയുമില്ല പൊളി ഐറ്റം, ലെ പൊലീസ് സര്‍: ടഫ് സ്റ്റെപ്‌സ് ഒണ്‍ലി..., പൊലീസ് കൂടുതല്‍ ജനകീയമാകട്ടെ.. തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. അതേസമയം, ഡ്യൂട്ടിയില്‍ ഇങ്ങനെ ചെയ്താല്‍ പൊലീസുകാരുടെ ആഘോഷ വീഡിയോയ്ക്ക് എതിരെ നടപടി ഉണ്ടാകുമോ എന്ന ആശങ്കയും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. 

നാടെങ്ങും ക്രിസ്മസ് ആഘോഷത്തിലാണ്. കരോളുകളും പൊടിപൊടിക്കുകയാണ്. പുതിയ വൈബിനനുസരിച്ച് പുത്തന്‍ ഗാനങ്ങളും നൃത്തച്ചുവടകളുമായെത്തുന്ന കരോളുകളുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

#KeralaPolice #ChristmasCarol #ViralDance #SocialMedia #Koyipram #Pathanamthitta #MalayalamSong

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia