city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Sculpture | ശില്‍പകലയില്‍ വിസ്മയം തീര്‍ത്ത് ചന്ദ്രഹാസ പെർല; അമ്പരപ്പിക്കുന്ന കരകൗശല വിദ്യയും സര്‍ഗാത്മകതയും

Chandrahasa

* ഇന്ന് ഇൻഡ്യയും കടന്ന് ജർമനിയിലും അമേരികയിലും പ്രശസ്തമാണ്

 

കാസർകോട്: (KasaragodVartha) ശിൽപകലയിൽ അതിവിദഗ്ധമായി തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുകയാണ് കേരളത്തിൻ്റെ വടക്കേഅതിർത്തി മേഖലയായ പെർലയിലെ പ്രശസ്ത യുവശില്പി ചന്ദ്രഹാസൻ.  ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം കല ഒരു നേട്ടമാകുന്നത് അതിൻ്റെ ആശയവും സമ്പൂർണതയും കൊണ്ടാണ്. അതിനുള്ള ഉത്തമോദാഹരണമാണ് ചന്ദ്രഹാസൻ്റെ ഓരോ ശിൽപവും. കരിങ്കല്ലിലും വെള്ളാരംകല്ലിലും മരത്തിലുമായി കൊത്തിയെടുത്ത ശിൽപങ്ങൾ ഇന്ന് ഇൻഡ്യയും കടന്ന് ജർമനിയിലും അമേരികയിലും പ്രശസ്തമാണ്.

ചെറുപ്രായത്തിൽ തന്നെ ശിൽകലാവിദ്യാഭ്യാസം കഴിഞ്ഞ് അതിമനോഹരവും വൈവിധ്യപൂർണവുമായ നിരവധി ശിൽപങ്ങളാണ് ചന്ദ്രഹാസ കൊത്തിയെടുത്തത്. ദൈവ രൂപങ്ങളുടെയും ബുദ്ധൻ്റെയും നാഗത്തിൻ്റെയും വിശിഷ്ട വ്യക്തികളുടേയും കൂടാതെ അമ്പലങ്ങളുടേയും വീടുകളുടേയും ഇന്റീരിയർ  പണികളും ശിൽപചാരുതയിൽപെടും. കഴിഞ്ഞകൊല്ലം ഗുജറാത്തിലെ അംബാജിയിൽ നടന്ന നാലാമത് ദേശീയ പരമ്പരാഗത ശിൽപ കാംപിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടു പേരിൽ ഒരാൾ ചന്ദ്രഹാസയായയായിരുന്നു.

'ശിൽപ സ്മൃതി' എന്ന പേരിൽ സംഘടിപ്പിച്ച 20 ദിവസത്തെ കാംപിൽ വെച്ചുണ്ടാക്കിയ അമൃത ശിൽപ വിഗ്രഹം ഏറെശ്രദ്ധേയമായി. അംബാജിയിലെ ശക്തിപീഠമായ ഗബ്ബർ ഹില്ലിൽ പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പൊതുസമർപണം നടത്തി. ശിൽപി ചന്ദ്രഹാസയെ അവിടെ വെച്ച് ആദരിക്കുകയുമുണ്ടായി.

Chandrahasa

കർണാടക കാർക്കളയിൽ നിന്നാണ് ശിൽപ നിർമാണത്തിനാവശ്യമായ കരിങ്കൽ കൊണ്ടുവരുന്നത്.  രൂപം വരച്ചെടുത്ത ശേഷം കല്ലിൽ പതിപ്പിച്ച് രൂപരേഖ ഉണ്ടാക്കിയായിരിക്കും പണിയാരംഭിക്കുക. 10 അടി ഉയരമുള്ള ഒരു വിഗ്രഹമുണ്ടാക്കാൻ രണ്ട് മുതൽ മൂന്ന് മാസം വരെ വേണ്ടി വരും. രണ്ട് അടി ഗണേശ വിഗ്രഹം നിർമിക്കാൻ 25 ദിവസം വേണം. 18 വർഷത്തിനിടയിൽ നൂറുക്കണക്കിന് ശിൽപങ്ങൾ ചെയ്തു. ഇപ്പോൾ കേരളത്തിലും ശിൽപത്തിന് ആവശ്യക്കാരുണ്ടെന്ന് ചന്ദ്രഹാസ പെർല പറയുന്നു.

പ്രസിദ്ധമായ ഗെജ്ജെഗിരി ക്ഷേത്രം, ഈശ്വരമംഗല പഞ്ചലിംഗേശ്വര ക്ഷേത്രം, കാർക്കള ജലദുർഗ ക്ഷേത്രം, ഹൊറനാട് മുഖപ്രാണ ആഞ്ജനേയ ക്ഷേത്രം, ഇടയഡ്ക ഉള്ളാളത്തി ക്ഷേത്രം, വിഷ്ണുക്ഷേത്രം, നെല്ലിക്കുന്ന് ക്ഷേത്രം, തുമ്മലൂർത്തി ക്ഷേത്രം എന്നിവയ്‌ക്ക് പുറമേ നിരവധി ദൈവസ്ഥാനങ്ങളുടെ ശിൽപങ്ങൾ, തറവാടു വീടുകൾ എന്നിവയുടെ ശിൽപനിർമാണവും ചന്ദ്രഹാസ നടത്തിയിട്ടുണ്ട്. 

പെർലയിലെ വ്യാപാരി നാരായണൻ ചെട്ടിയാർ - പാർവതി ദമ്പതികളുടെ മകനാണ്. ഭാര്യയും മൂന്ന് മക്കളുമടക്കമുള്ള കുടുംബം പ്രോത്സാഹനമായി ഒപ്പമുണ്ട്. കർണാടക കാർക്കളയിലെ ആർടിസൻസ് കോളജിൽ നിന്നും ശിൽപവിദ്യയിൽ ഉപരിപഠനം നടത്തിയ ചന്ദ്രഹാസ 15 വർഷമായി പെർല ചെക് പോസ്റ്റിന് സമീപം 'അകർ ഹാൻഡ്ക്രാഫ്റ്റ്' എന്ന പേരിൽ ശിൽപനിർമാണ സ്ഥാപനം നടത്തിവരികയാണ്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia