city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗാനമേളയില്‍ ഹിന്ദി ഗാനം ആലപിക്കുന്നത് സംഘാടകര്‍ വിലക്കി; ഗായകന്‍ സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയി

ന്യൂഡല്‍ഹി: (www.kasargodvartha.com 16.04.2017) ഗാനമേളയില്‍ ഹിന്ദി ഗാനം ആലപിക്കുന്നത് സംഘാടകര്‍ വിലക്കിയതോടെ ഗായകന്‍ സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയി. അസമിലെ പ്രശസ്ത ഗായകന്‍ സുബീന്‍ ഗാര്‍ഗാണ് സംഘാടകരുടെ വിലക്കിനെതിരെ പ്രതിഷേധിച്ചത്.

അസമിലെ പരമ്പരാഗത ആഘോഷമായ രംഗോലി ബിഹുവിനോടനുബന്ധിച്ച് വെള്ളിയാഴ്ച രാത്രി നടന്ന ഗാനമേളക്കിടെയാണ് സംഭവം. അസമീസ് ഗാനം പാടിക്കൊണ്ടാണ് സുബീന്‍ ഗാര്‍ഗ് ഗാനമേള ആരംഭിച്ചത്. പിന്നീട് ബിഹു ഗാനങ്ങള്‍ പാടി. തുടര്‍ന്ന് ക്രിഷ് 3യിലെ 'ദില്‍ തു ഹി ബാതാ' എന്ന ഗാനം പാടാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തോട് പാട്ട് നിര്‍ത്താന്‍ സംഘാടകര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഏത് ഭാഷയില്‍ പാടണമെന്നത് തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ് സുബീന്‍ സ്‌റ്റേജില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

അതേസമയം ബിഹു സ്‌റ്റേജില്‍ ഹിന്ദി പാട്ട് ആലപിക്കില്ലെന്ന് ഗായകന്‍ നേരത്തെ ഉറപ്പു നല്‍കിയിരുന്നതായി സംഘാടകര്‍ പറഞ്ഞു. ഹിന്ദി പാട്ട് പാടില്ലെന്ന കാര്യം ഇവന്റ് മാനേജര്‍മാര്‍ ഉറപ്പു വരുത്തിയിരുന്നു. കരാറിന്റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവര്‍ത്തി ചെയ്തതിനാലാണ് വിലക്കാന്‍ നിര്‍ബന്ധിതരായതെന്നും സംഘാടകരായ നൂണ്‍മതി ബിഹു സമ്മേളനം പ്രസിഡന്റ് മധു രഞ്ജന്‍ നാഥ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ഗാനമേളയില്‍ ഹിന്ദി ഗാനം ആലപിക്കുന്നത് സംഘാടകര്‍ വിലക്കി; ഗായകന്‍ സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയി

Keywords : News, Entertainment, Programme, National, Top-Headlines, Zubeen Garg Stopped from Singing Hindi Song, Leaves Stage With an Abuse. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia