city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനു 7 വര്‍ഷം തടവ്

മംഗലാപുരം: (www.kasargodvartha.com 19.07.2014) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ കോടതി ഏഴു വര്‍ഷം തടവിനു ശിക്ഷിച്ചു. ബണ്ട്വാള്‍ കന്യാനയിലെ രമേഷിനെ(21)യാണ് മംഗലാപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് പ്രത്യേക കോടതി ശിക്ഷിച്ചത്. 

പ്രൊട്ടെക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ട്-2012 (പോക്‌സോ) പ്രകാരം ദക്ഷിണ കന്നഡ ജില്ലയില്‍ ആദ്യമായി ശിക്ഷിക്കപ്പെടുന്നയാളാണ് രമേഷ്. 

അകന്ന ബന്ധുവായ പെണ്‍കുട്ടിയെ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ രമേഷ് ഉപ്പിനങ്ങാടി ധര്‍മസ്ഥലയിലേക്കു കൂട്ടിക്കൊണ്ടു പോയി മുക്കു പണ്ടം മംഗല്യസൂത്രമായി കഴുത്തിലണിയിച്ച് വിവാഹം ചെയ്തയായി അറിയിക്കുകയും കൊണാജെ പട്ടോരിയിലെ ഒരു വീട്ടില്‍ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്ന് ബാംഗ്ലൂരില്‍ കൊണ്ടു പോയും പീഡിപ്പിച്ചു. താന്‍ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ പെണ്‍കുട്ടി രമേഷിനെതിരെ കടബ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.


വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ച്  പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനു 7 വര്‍ഷം തടവ്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords: Mangalore, National, Molestation, case, Police, court, Girl, Investigation, Youth sentenced 7 years imprisonment for molesting minor

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia