ഫെയ്‌സ്ബുക്കിലൂടെ യുവതിക്ക് അശ്ലീല സന്ദേശമയച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
Feb 21, 2018, 18:28 IST
ഹൈദരാബാദ്: (www.kasargodvartha.com 21.02.2018) ഫെയ്‌സ്ബുക്കിലൂടെ യുവതിക്ക് അശ്ലീല സന്ദേശമയച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായി. ഹൈദരാബാദില്‍ അഭിഭാഷകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ മിര്‍സാ മൗസം ബേഗാണ് അറസ്റ്റിലായത്. 33കാരിയായ യുവതി ഫെബ്രുവരി 18ന് ലങ്കാര്‍ ഹൗസ് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
നേതാവ് ഫെയ്‌സ്ബുക്കിലൂടെ യുവതിയോട് സൗഹൃദം സ്ഥാപിച്ച ശേഷം തന്റെ ലൈംഗിക താത്പര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍ വഴങ്ങാതിരുന്നതോടെ അശ്ലീല സന്ദേശങ്ങളയക്കുകയും അവഹേളിച്ചു എഫ് ബിയില്‍ പോസ്റ്റുകളിടുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. തന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ച പ്രതി അവഹേളനം നടത്തുകയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ശാരീരിക ബന്ധത്തിന് വഴങ്ങാതിരുന്നതോടെ മിര്‍സാ മൗസം യുവതിയുടെ പേരില്‍ മറ്റുള്ളവര്‍ക്ക് വ്യാജ സന്ദേശമയക്കുകയും ചെയ്തു. ഇത് സുഹൃത്തുക്കള്‍ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് യുവതി പരാതി നല്‍കിയത്.
Keywords: India, National, news, arrest, youth-congress, Leader, Women, Social-Media, Youth Congress leader arrested for abusing women through Facebook in Hyderabad