മദ്യം വാങ്ങാനെത്തിയ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം
Jun 21, 2017, 08:21 IST
ഗുഡ്ഗാവ്: (www.kasargodvartha.com 21.06.2017) മദ്യം വാങ്ങാന്‍ വില്‍പ്പനശാലയിലെത്തിയ പെണ്‍കുട്ടികള്‍ക്ക് നേരെ പരസ്യമായ ലൈംഗികാതിക്രമവും അധിക്ഷേപവും. ഹരിയാനയിലെ ഗുഡ്ഗാവില്‍ ഞായറാഴ്ച്ച രാത്രി 10നും 10.30 നും ഇടയ്ക്കായിരുന്നു മദ്യം വാങ്ങനെത്തിയ സ്ത്രീകള്‍ക്ക് നേരെ അതിക്രമം അരങ്ങേറിയത്. പൊതുവഴികളില്‍ പോലും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി സ്ത്രീകളെ ക്രൂരമായി മാനഭംഗത്തിനിരയാക്കുന്നിടമാണ് ഗുഡ്ഗാവ്.
കടയിലെ ജീവനക്കാരന്‍ മുതല്‍ വഴിയാത്രക്കാര്‍ വരെ മോശമായാണ് പെരുമാറിയത്. കുപ്പി ചോദിച്ചപ്പോഴേ കടയിലെ ജീവനക്കാരന്‍ തനിനിറം കാട്ടിയെന്ന് യുവതികളില്‍ ഒരാള്‍ പറഞ്ഞു. അതുകൊണ്ടുതന്നെ വീട്ടിലേക്ക് പോകാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ റോഡിലെത്തിയ യുവതികള്‍ക്ക് പിന്നാലെ പലരും ലൈംഗിക അധിക്ഷേപവുമായി കൂടുകയായിരുന്നു. ഇതില്‍ രണ്ട് പേര്‍ യുവതികളെ ലൈംഗികമായി കയ്യേറ്റം ചെയ്യുകയും ചെയ്തു.
ചിലര്‍ മാറിടത്തില്‍ പിടിക്കുകയും റേറ്റ് അറിയണമെന്ന് പറഞ്ഞ് ചീത്ത വിളിക്കുകയും ചെയ്തു. 100 ല്‍ വിളിച്ച് പോലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. ഒടുവില്‍ തിങ്കളാഴ്ച്ച രാത്രി എട്ട് മണിക്കാണ് പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഊര്‍ജ്ജിതമല്ലെന്ന് യുവതികള്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: news, Top-Headlines, National, Molestation-attempt, India, Liquor, Girl, Women, Police, Investigation, Accuse, Young ladies sexually abused while buying liquor.