city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

AIDS Day | ഡിസംബര്‍ 1ന് എന്തിനാണ് ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നത്? ഇങ്ങനെയൊരു പ്രാധാന്യമുണ്ടതിന്!

ന്യൂഡെല്‍ഹി: (www.kasargodvartha.com) എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. എച്ച്ഐവിക്കെതിരായ പോരാട്ടത്തില്‍ ഒന്നിച്ചുനില്‍ക്കാനും, എച്ച്ഐവി ബാധിതരെ പിന്തുണയ്ക്കാനും, എയ്ഡ്സ് ബാധിച്ച് മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും, എയ്ഡ്സിനെക്കുറിച്ചുള്ള അവബോധം സമൂഹത്തില്‍ പ്രചരിപ്പിക്കാനും ലോകമെമ്പാടും ഈ ദിനം ലക്ഷ്യമിടുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 2021-ല്‍ ആഗോളതലത്തില്‍ 6,50,000 പേര്‍ എച്ച്‌ഐവി ബാധിച്ച് മരിച്ചു. മറുവശത്ത്, ഇന്ത്യാ ഗവണ്‍മെന്റിന്റെ നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (NACO) റിപ്പോര്‍ട്ട് അനുസരിച്ച്, 2021-ല്‍ ഏകദേശം 42,000 പേര്‍ എയ്ഡ്‌സ് സംബന്ധമായ അസുഖങ്ങള്‍ മൂലം മരിച്ചു, ഈ കണക്ക് വര്‍ഷം തോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
            
AIDS Day | ഡിസംബര്‍ 1ന് എന്തിനാണ് ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നത്? ഇങ്ങനെയൊരു പ്രാധാന്യമുണ്ടതിന്!

ലോക എയ്ഡ്‌സ് ദിന ചരിത്രം:

ലോകാരോഗ്യ സംഘടന 1988 ഡിസംബര്‍ ഒന്നിനാണ് ആദ്യമായി ലോക എയ്ഡ്സ് ദിനം ആചരിച്ചത്. പ്രാദേശിക, ദേശീയ അധികൃതര്‍, അന്തര്‍ദേശീയ സംഘടനകള്‍, വ്യക്തികള്‍ എന്നിവരില്‍ എയ്ഡ്സ് വിവരങ്ങള്‍ പങ്കിടുന്നത് പ്രോത്സാഹിപ്പിക്കാനാണ് ഈ ദിനം ആരംഭിച്ചത്. 1988-ല്‍ ലോക എയ്ഡ്സ് ദിനം ആചരിച്ചപ്പോള്‍ 90,000 മുതല്‍ 1,50,000 വരെ ആളുകള്‍ എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണക്കാക്കപ്പെട്ടിരുന്നു.

ഇതുവരെ ഏകദേശം 84.2 ദശലക്ഷം ആളുകള്‍ക്ക് എച്ച്‌ഐവി വൈറസ് ബാധിക്കുകയും ഏകദേശം 40.1 ദശലക്ഷം ആളുകള്‍ എച്ച്‌ഐവി ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. 1996 വരെ ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് ലോകാരോഗ്യ സംഘടന നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. അതിനുശേഷം യുഎന്‍ ഏജന്‍സിയായ UNAIDS ഈ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു. എയ്ഡ്സിനെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും ലോകമെമ്പാടുമുള്ള എയ്ഡ്സ് വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി 1997-ല്‍ UNAIDS ലോക എയ്ഡ്സ് കാമ്പെയ്നും (WAC) സ്ഥാപിച്ചു.

ലോക എയ്ഡ്‌സ് ദിനം-2022 ന്റെ തീം:

'സമത്വവല്‍ക്കരിക്കുക' എന്നതാണ് ഇത്തവണത്തെ ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമേയം. സമത്വം അര്‍ത്ഥമാക്കുന്നത്, സമൂഹത്തില്‍ പടരുന്ന അസമത്വങ്ങള്‍ നീക്കി, എയ്ഡ്സിനെ വേരോടെ പിഴുതെറിയാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ഊന്നല്‍ നല്‍കുക എന്നതാണ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ അഭിപ്രായത്തില്‍, ലോക എയ്ഡ്സ് ദിനം ഓരോ വ്യക്തിക്കും സമൂഹത്തിനും എയ്ഡ്സ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവരെ ഓര്‍ക്കാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും ഉള്ള അവസരമാണ്.

Keywords:  World-AIDS-Day, National, Top-Headlines, Health, AIDS, HIV Positives, Treatment, World AIDS Day: Theme, Significance, History And Importance.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia