city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹൂഗ്ലി നദിക്കടിയിലൂടെ രണ്ട് മിനിറ്റ് ദൈര്‍ഘ്യത്തില്‍ അണ്ടര്‍ വാട്ടര്‍ മെട്രോ

കൊല്‍ക്കത്ത: (www.kasargodvartha.com 03/06/2017) ഹൂഗ്ലി നദിക്കടിയിലൂടെ രണ്ട് മിനിറ്റ് ദൈര്‍ഘ്യത്തില്‍ അണ്ടര്‍ വാട്ടര്‍ മെട്രോ പദ്ധതി പുരോഗമിക്കുന്നു. രാജ്യത്തെ ആദ്യ മെട്രോ സര്‍വീസ് എന്ന ഖ്യാതിയോടെ തലയുയര്‍ത്തിനില്‍ക്കുന്ന കൊല്‍ക്കത്തയ്ക്ക് ഈ പദ്ധതി പൂര്‍ത്തിയായാല്‍ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ മെട്രോ എന്ന പദവിയും ലഭിക്കും.

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള യാത്ര ചെയ്യുന്നതാണ് മെട്രോ ടണല്‍. ജോലികള്‍ അതിവേഗതയിലാണ് പുരോഗമിക്കുന്നത്. ജോലികള്‍ ഈ രീതിയില്‍ പുരോഗമിച്ചാല്‍ 2019 ഓടെ ഹൂഗ്ലി നദിക്കടിയിലൂടെ മെട്രോയ്ക്ക് ആദ്യ യാത്ര നടത്താനാകും. ശ്രദ്ധ നേടിയ ആസാമിലെ പടുകൂറ്റന്‍ പാലത്തിന് പിന്നാലെ വീണ്ടും ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമായി മാറാന്‍ ഒരുങ്ങുകയാണ് കിഴക്കന്‍ സംസ്ഥാനങ്ങള്‍.

ഹൂഗ്ലി നദിക്കടിയിലൂടെ രണ്ട് മിനിറ്റ് ദൈര്‍ഘ്യത്തില്‍ അണ്ടര്‍ വാട്ടര്‍ മെട്രോ

പദ്ധതിയുടെ ഭാഗമായി ഹൂഗ്ലി നദിയ്ക്കടിയില്‍ ഹൗറയിലെ തുരങ്ക നിര്‍മ്മാണം ഏപ്രിലില്‍ പൂര്‍ത്തിയായിരുന്നു. 30 മീറ്റര്‍ താഴ്ചയില്‍ 520 മീറ്ററാണ് തുരങ്കത്തിന്റെ നീളം. ജര്‍മ്മനിയില്‍ നിന്നും ഭാഗങ്ങള്‍ വാങ്ങി വെള്ളത്തിനടിയില്‍ വെച്ച് അസംബിള്‍ ചെയ്‌തെടുത്ത തുരക്കല്‍ ജോലികള്‍ ചെയ്തു കൊണ്ടിരിക്കുന്ന യന്ത്രങ്ങള്‍ക്ക് രചന, പ്രേരണാ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. റോഡപകടത്തില്‍ മരിച്ചു പോയ പദ്ധതിയുടെ പ്രൊജക്ട് ഓഫീസറുടെ മക്കളുടെ പേരാണ് ഇതിനുനല്‍കിയിരിക്കുന്നത്.

ഹൂഗ്ലി മറികടക്കാന്‍ രചനയ്ക്ക ഒരു മാസത്തിലധികം എടുക്കേണ്ടി വന്നു. ജോലി ചെയ്യുന്നവര്‍ക്കായി അതിശക്തമായ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. വെള്ളം ചോര്‍ച്ചയും മറ്റും ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ഗാസ്‌ക്കറ്റുകള്‍ ഉപയോഗിച്ചിട്ടുണ്ട്. വെള്ളം ചോര്‍ച്ചയുണ്ടാക്കാതെ പാറയും മണ്ണും തുരക്കുന്നതിനാലാണ് പണി താമസിക്കുന്നത്.

കൊല്‍ക്കത്തയിലെ ചരിത്ര സ്മാരകങ്ങളില്‍ നിന്നും 100 മീറ്റര്‍ മാറിയാണ് തുരങ്കം കടന്നുപോകുന്നതിനാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രത്യേക അനുമതിയും വേണ്ടതുണ്ട്. ഇതും പണി താമസിപ്പിക്കാന്‍ കാരണമായിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Bridge, Road, Accident, News, Kerala, National, Work progress for India's first under-river metro connecting Howrah and Kolkata.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia