city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വുമണ്‍ ഓഫ് ദ ഇയര്‍ 2017: രാജ്യത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ഹാദിയയും

ന്യൂഡല്‍ഹി: (www.kasargodvartha.com 25.12.2017) 2017 ലെ രാജ്യത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ഹാദിയയും. സമൂഹത്തില്‍ എത്രമാത്രം സ്വാധിനം ചെലുത്താന്‍ സാധിച്ചു എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വര്‍ഷം ശക്തരായ വനിതകളുടെ പട്ടിക തയ്യാറാക്കിയത്. ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ 'ദ ന്യൂസ് മിനിറ്റ്' ആണ് സര്‍വെ നടത്തിയത്. തന്റെ നിലപാടുകള്‍ സുപ്രീംകോടതിയില്‍ പോലും ഉറച്ച ശബ്ദത്തില്‍ പ്രകടിപ്പിച്ച തന്റെ വിശ്വാസത്തില്‍ ഉറച്ചുനിന്ന് അവകാശത്തിന് വേണ്ടി പേരാടിയതാണ് ഹാദിയക്ക് പട്ടികയില്‍ ഇടം ലഭിച്ചത്.

ഹാദിയയെ കൂടാതെ കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടി, അക്രമിക്കപ്പെട്ട നടിയോടൊപ്പം നിന്ന വുമണ്‍ ഇന്‍ സിനിമ കളക്ടിവ്, നടി പാര്‍വ്വതി, പ്രശസ്ത ഡോക്ടര്‍ ഡോ. ഷിംന അസീസ് തുടങ്ങി നിരവധി മലയാളികള്‍ പട്ടികയിലുണ്ട്.

വുമണ്‍ ഓഫ് ദ ഇയര്‍ 2017: രാജ്യത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ഹാദിയയും

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വനിതകള്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നവരാണെന്ന് സര്‍വെ നിരീക്ഷിക്കുന്നു. മമ്മൂട്ടിയുടെ കസബയിലെ സ്ത്രീ വിരുദ്ധ ഡയലോഗിനെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍വ്വതിക്കെതിരെ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പോര് നടക്കുന്നുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം ഭയമില്ലാതെ നേരിടാന്‍ പാര്‍വ്വതിക്ക് സാധിച്ചു എന്നതാണ് മാധ്യമം വിലയിരുത്തുന്നത്.

അതേസമയം മലപ്പുറത്തുനിന്നുള്ള ഡോക്ടറായ ഷിംന അസീസ്, നൂറുകണക്കിന് വരുന്ന കുടുംബങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് വാക്‌സിനായ മീസില്‍സ് റുബെല്ലയെ കുറിച്ചുള്ള ബോധവത്കരണം നടത്തിയതാണ് പട്ടികയിലേക്ക് തെരഞ്ഞെടുത്തത്. അക്രമിക്കപ്പെട്ട നടിയോടൊപ്പം നില്‍ക്കുകയും പിന്നീട് കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുകയും ചെയ്യുന്ന വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര, ബാഡ്മിന്റണ്‍ താരം പിവി സിന്ധു, ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന അക്കായ് പദ്മശാലി, വനിത ഐപിഎസ് ഓഫീസര്‍ രൂപ മൗഡ്ഗില്‍, തോട്ടിപ്പണിക്കാരുടെ ജീവിതം പ്രമേയമാക്കി 'കക്കൂസ്' എന്ന സിനിമ നിര്‍മ്മിച്ച ദിവ്യ ഭാരതി തുടങ്ങി പതിനെട്ട് പേരാണ് പട്ടികയില്‍ ഇടം പിടിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, News, Entertainment, Women, Social-Media, Women of the year: South India’s kickass ladies who made 2017 awesome.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia