വണ്ണം കുറയ്ക്കാന്‍ ശസ്ത്രക്രിയ; മണിക്കൂറുകള്‍ക്കകം യുവതിക്ക് ദാരുണാന്ത്യം
Sep 23, 2017, 18:52 IST
ചെന്നൈ: (www.kasargodvartha.com 23.09.2017) വണ്ണം കുറയ്ക്കാന്‍ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു. ശസ്ത്രക്രിയ ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് യുവതി മരണത്തിന് കീഴടങ്ങിയത്. ചെന്നൈ തിരുവണ്ണാമലൈ സ്വദേശിനി വളര്‍മതി (45) ആണ് മരിച്ചത്.
150 കിലോ ശരീരഭാരമുണ്ടായിരുന്ന വളര്‍മതിക്ക് തന്റെ ഭാരം വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അവര്‍ ശസ്ത്രക്രിയ ചെയ്ത് ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്. വളര്‍മതിയുടെ സഹോദരിമാരും നേരത്തെ ഇതേ ശസ്ത്രക്രിയക്ക് വിധേയരായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വളര്‍മതിയുടെ ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നു.
ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് വളര്‍മതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. വളര്‍മതിയെ ചികിത്സിച്ച ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chennai, Top-Headlines, Women, Death, Doctor, hospital, National, news, India, Woman undergoes weight loss surgery, dies