Arrested | ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി 35 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പൊലീസ്; ഒരാള്‍ അറസ്റ്റില്‍
Apr 26, 2022, 16:07 IST
ദൗസ: (www.kasargodvartha.com) 35 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പൊലീസ്. കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഞായറാഴ്ച രാവിലെ ജയ്പൂരില്‍ നിന്ന് മാതാപിതാക്കളുടെ ദൗസയിലുള്ള വീട്ടിലേക്ക് വരികയായിരുന്നു യുവതി. ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ പ്രതികളുടെ കാര്‍ അതുവഴി വന്നു. ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ യുവതിയെ വാഹനത്തില്‍ കയറ്റി.
തുടര്‍ന്ന് പ്രതികള്‍ ചേര്‍ന്ന് യുവതിയെ കാറില്‍ മറ്റൊരു പ്രദേശത്തേക്ക് കൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ശേഷം യുവതിയെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച കാര്‍ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.