city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മസ്ജിദുകളുടെ ഉച്ചഭാഷിണി: ഹൈകോടതി ഉത്തരവ് നടപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി; സാമുദായിക സൗഹാർദം തകർത്ത് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിദ്ധരാമയ്യ

ബെംഗ്ളുറു: (www.kasargodvartha.com 05.04.2022) ഹിജാബ്, ഹലാൽ വിവാദങ്ങൾക്ക് പിന്നാലെ ഇപ്പോൾ ഉച്ചഭാഷിണിയാണ് കർണാടകയിൽ സംസാരവിഷയം. ബജ്‌റംഗ്ദളും ശ്രീരാമസേനയും ഉൾപെടെയുള്ള നിരവധി ഹിന്ദുത്വ സംഘടനകൾ മസ്‌ജിദുകളിൽ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് പരിഹാരം കാണണമെന്ന് സംസ്ഥാന മന്ത്രി കെഎസ് ഈശ്വരപ്പ പറഞ്ഞതിന് തൊട്ടുപിന്നാലെ വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമൈ.
            
മസ്ജിദുകളുടെ ഉച്ചഭാഷിണി: ഹൈകോടതി ഉത്തരവ് നടപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി; സാമുദായിക സൗഹാർദം തകർത്ത് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിദ്ധരാമയ്യ

'കർണാടകയിലെ മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ ഉത്തരവുണ്ട്. ഈ ഉത്തരവ് അനുസരിക്കാൻ ആളുകളെ നിർബന്ധിക്കാനാവില്ലെങ്കിലും സംസാരിച്ച് അവരെ ബോധ്യപ്പെടുത്തണം. ഇത് ബാങ്ക് വിളിക്ക് മാത്രമല്ല, എല്ലാ ഉച്ചഭാഷിണി ഉപയോഗത്തിനും വേണ്ടിയുള്ളതാണ്. അതിനാൽ, ഈ വിഷയത്തിൽ ഞങ്ങൾ തീരുമാനമെടുക്കും', മുഖ്യമന്ത്രി പറഞ്ഞു. സിദ്ധരാമയ്യയെപ്പോലുള്ളവർ കപടവിശ്വാസികളാണെന്നും കോൺഗ്രസ് വോട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മുസ്ലീം സമുദായത്തെ വിശ്വാസത്തിലെടുക്കുന്നതിലൂടെ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാനാകൂവെന്ന് കെഎസ് ഈശ്വരപ്പ പറഞ്ഞു. പ്രാർഥനയ്‌ക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്ന സമ്പ്രദായം സമൂഹം കാലങ്ങളായി പിന്തുടരുന്നുണ്ടെന്നും എന്നാൽ ഇത് വിദ്യാർഥികളെയും കുട്ടികളെയും രോഗികളെയും ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാങ്കുവിളിയുമായി ബന്ധപ്പെട്ട് സർകാർ പുതിയ നിയമമൊന്നും കൊണ്ടുവന്നിട്ടില്ലെന്ന് മന്ത്രി സിഎൻ അശ്വത് നാരായൺ പറഞ്ഞു. 'നിയമങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള നിയമങ്ങൾക്കനുസൃതമായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഞങ്ങൾ ആർക്കും അനുകൂലമോ പ്രതികൂലമോ ആയി പ്രവർത്തിക്കുന്നില്ല', അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സാമുദായിക സൗഹാർദം തകർത്ത് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇത് വരും ദിവസങ്ങളിൽ ബിജെപിക്ക് തിരിച്ചടിയാകുമെന്നും കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. 'അമ്പലങ്ങളിലും പള്ളികളിലും ചർചുകളിലും സ്പീകറുകൾ സ്ഥാപിച്ചിട്ട് വളരെക്കാലമായി, ഇത് ഇതുവരെ ആളുകൾക്ക് എന്ത് ദോഷമാണ് ഉണ്ടാക്കിയത്? സമൂഹത്തിൽ കലഹമുണ്ടാക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ കഴിയാത്ത വിധം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ദുർബലനാണ്', അദ്ദേഹം പ്രസ്താവിച്ചു.

സംസ്ഥാനത്തിന്റെ പുരോഗതിക്ക് ക്രമസമാധാനപാലനം അനിവാര്യമാണെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കിൽ അദ്ദേഹം രാജിവെച്ച് വീട്ടിലേക്ക് പോകണമെന്നും സിദ്ധരാമയ്യ പറഞ്ഞു.

Keywords: News, National, Karnataka, Top-Headlines, BJP, Minister, High-Court, Court order, Controversy, Siddaramaiah, CM Bommai, Will implement HC order', Karnataka CM Bommai; Siddaramaiah against BJP.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia