city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെടിയേറ്റ് വീണ മനുഷ്യന്റെ നെഞ്ചത്ത് ചാടി ചവിട്ടിയ ഫോടോഗ്രാഫർ ആരാണ്? പൊലീസിനൊപ്പം നിന്ന് എന്തിനയാൾ ക്രൂര പ്രവർത്തി ചെയ്തു?

ദറംഗ്‌: (www.kasargodvartha.com 24.09.2021) സോഷ്യൽ മീഡിയയിൽ ഇപ്പോൾ തീ കൊളുത്തിയപോലെ പടർന്നു പന്തലിക്കുകയാണ് മൃതദേഹത്തിന് മുകളിൽ ചാടി ചവിട്ടിയ ഒരു ക്യാമറമാന്റെ ദൃശ്യങ്ങൾ. പൊലീസും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിനിടയിൽ പൊലീസിനൊപ്പം നിന്ന് ആക്രമണം നടത്താൻ ഈ ഫോടോഗ്രാഫർ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നത് വിഡിയോയിൽ വ്യക്തമായിരുന്നു. യഥാർഥത്തിൽ ആരാണിയാൾ? ഏതെങ്കിലും മാധ്യമസ്ഥാപനവുമായി ഇയാൾക്ക് ബന്ധമുണ്ടോ?

ഇൻഡ്യ ടുഡേയുടെ അസം റിപോർടർ മനോജ് ദത്തയെ ഉദ്ധരിച്ചു കൊണ്ട്  ദ ലല്ലൻ ടോപ് പോർടൽ ഇയാളെ പറ്റി പറയുന്നതിങ്ങനെ:

ബിജോയ് ശങ്കർ ബനിയ എന്നാണ് ഇയാളുടെ പേര്. ദറംഗ്‌ ജില്ലയിലെ ഒരു സ്വകാര്യ ക്യാമറാമാൻ ആയ ബിജോയ്ക്ക് ഒരു മാധ്യമ സ്ഥാപനവുമായും ബന്ധമില്ല എന്നാണ് അറിയാൻ കഴിയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് സമയം തൊട്ടു തന്നെ ജില്ലയിൽ വളരെ സജീവമായി പ്രവർത്തിച്ചിരുന്ന ഇയാൾ ജില്ലാ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ആളാണെന്നും റിപോർടിൽ പറയുന്നു.

സർകാരിന്റെ സകല പരിപാടികളുടെയും ഇവന്റ് ഫോടോഗ്രാഫിയുടെ ചുമതല ഇയാൾക്കാണ് നൽകിയിരുന്നത് എന്നും മനോജ് ദത്തയുടെ റിപോർടിൽ വ്യക്തമാണ്. സെപ്തംബർ 23 ന് ജില്ലാ ഭരണകൂടം പൊലീസ് സന്നാഹങ്ങളോടെ അനധികൃത കുടിയേറ്റം ഒഴിപ്പിക്കാൻ വേണ്ടി പോയപ്പോൾ, നടപടിക്രമങ്ങൾ മുഴുവൻ വിഡിയോഗ്രാഫ് ചെയ്യാൻ വേണ്ടിയാണ് ബനിയയെ കൂടെ കൂട്ടുന്നത്. നടപടികൾ പുരോഗമിക്കുന്നതിനിടെ അക്രമങ്ങളുണ്ടാവുകയും, അതിൽ ബനിയ പങ്കു ചേരുകയുമായിരുന്നെന്നും മനോജ് ദത്ത പറഞ്ഞു.

വെടിയേറ്റ് വീണ മനുഷ്യന്റെ നെഞ്ചത്ത് ചാടി ചവിട്ടിയ ഫോടോഗ്രാഫർ ആരാണ്? പൊലീസിനൊപ്പം നിന്ന് എന്തിനയാൾ ക്രൂര പ്രവർത്തി ചെയ്തു?

അതേസമയം പൊലീസിനൊപ്പം, പൊലീസിനേക്കാൾ വലിയ അക്രമങ്ങൾ ഗ്രാമീണരോട് കാണിക്കുകയും അതിന്റെ വിഡിയോ വൈറലാവുകയും ചെയ്തപ്പോൾ രാത്രിയോടെ ബനിയയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്ന് ആസാം ലോ ആൻഡ് ഓർഡർ ഡിജിപി ജിപി സിംഗ് വ്യാഴാഴ്ച രാത്രി ട്വിറ്റർ വഴി അറിയിച്ചിരുന്നു.

അസമിലെ ദറംഗ്‌ ജില്ലയിൽ സെപ്തംബർ 23 ന് പകലാണ് അനധികൃത ഭൂമികയ്യേറ്റം നടത്തി എന്നാരോപിക്കപ്പെടുന്ന ചില പ്രദേശവാസികളും പൊലീസ് സംഘവും തമ്മിൽ സംഘർഷമുണ്ടായത്. ഏറ്റുമുട്ടലിൽ വെടിവെപ്പും നടന്നിരുന്നു.

വെടിയേറ്റു നിലത്തു വീണ പലരെയും പൊലീസ് ലാത്തി കൊണ്ട് മുഖത്തടക്കം അതി ക്രൂരമായി മർദിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഈ ഏറ്റുമുട്ടലുകളിൽ രണ്ടു ഗ്രാമീണർ മരിച്ചതായും ഒമ്പതോളം പൊലീസുകാർക്ക് പരിക്കേറ്റതായും റിപോർടുകൾ വന്നിരുന്നു.

Keywords:  News, Top-Headlines, India, National, Police, Arrest, Killed, Photo, Photography, Who is the photographer who trampled man who was shot?.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia